യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: കുത്തുകൊണ്ടത് ദേശീയ പവര്‍ ലിഫ്റ്റിങ് താരത്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 13, 2019

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: കുത്തുകൊണ്ടത് ദേശീയ പവര്‍ ലിഫ്റ്റിങ് താരത്തിന്

തിരുവനന്തപുരം: എസ്.എഫ്.ഐ. നേതാവിന്റെ കത്തിമുനയിൽ പിടഞ്ഞുതീർന്നത് ദേശീയ പവർലിഫ്റ്റിങ് വിജയിയുടെ സ്വപ്നങ്ങളും. അങ്ങനെയാകല്ലേയെന്ന് പ്രാർഥിക്കുകയാണ് മാതാപിതാക്കളും കൂട്ടുകാരും. അഖിൽ ദേശീയ പവർലിഫ്റ്റിങ് സ്വർണമെഡൽ വിജയിയാണ്. കുത്തിയ എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താകട്ടെ ആർച്ചറിയിൽ കേരള സർവകലാശാലയെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തിൽ പങ്കെടുത്തയാളും. കുട്ടിക്കാലംമുതൽ അറിയാവുന്നവരും കായികമത്സരങ്ങളിൽ വിജയികളാകുമ്പോൾ പരസ്പരം അഭിനന്ദിക്കുന്നവരുമാണ് കാമ്പസിലെ പ്രശ്നത്തിൽ കായികജീവിതംതന്നെ പ്രതിസന്ധിയിലാക്കിയത്. പവർലിഫ്റ്റിങ്ങിൽ ശ്വാസമെടുക്കുന്നത് പ്രധാനഘടകമാണെന്നതിനാൽ ഇനിയുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമോയെന്ന ആശങ്കയും അഖിലിനും മാതാപിതാക്കൾക്കുമുണ്ട്. ഡോക്ടർമാരും പരിശീലകരും നല്ലതിനായി പ്രാർഥിക്കാനാണ് പറഞ്ഞതെന്ന് അച്ഛൻ ചന്ദ്രൻ പറയുന്നു. ദേശീയമത്സരത്തിൽ മകൻ അഖിൽനേടിയ സർട്ടിഫിക്കറ്റുകളും കൈയിൽപ്പിടിച്ച് സങ്കടപ്പെടുകയാണ് അമ്മ ജിജുലാൽ. കൊല്ലാൻ തന്നെയാ കുത്തിയത്. അതിൽ ഇല്ലാതായത് അവന്റെ സ്വപ്നങ്ങളാണ്. ഇനി അവനെങ്ങനെ മത്സരിക്കും. ഒരു ജോലി കിട്ടുമോ -ആ അമ്മ ചോദിക്കുന്നു. ഓൾ ഇന്ത്യ ഫെഡറേഷൻ നാഷണൽ സബ്ജൂനിയർ പവർലിഫ്റ്റിങ്, ജൂനിയർ സൗത്ത് ഇന്ത്യ പവർലിഫ്റ്റിങ്, കേരള സബ് ജൂനിയർ ചാമ്പ്യൻഷിപ്പ് തുടങ്ങിയ ദേശീയ, സംസ്ഥാന മത്സരങ്ങളിൽ പവർലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങളിൽ ഒരു സ്വർണവും രണ്ടു വെള്ളിയും നേടിയിട്ടുണ്ട് അഖിൽ. ഉടൻ നടക്കാനിരിക്കുന്ന കേരള സർവകലാശാല മത്സരത്തിന് തയ്യാറെടുത്തുവരികയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ എന്നിവയിൽ പങ്കെടുത്ത് വിജയിയായിട്ടുമുണ്ട് ഈ മൂന്നാംവർഷ ബിരുദവിദ്യാർഥി. സ്പോർട്സ് ക്വാട്ടയിൽ കോളേജിലെത്തിയപ്പോഴാണ് പവർലിഫ്റ്റിങ്ങിലേക്ക് തിരിഞ്ഞത്. യൂണിവേഴ്സിറ്റി കോളേജിൽ പോകുന്നതിന് വീട്ടിൽ ആർക്കും താത്പര്യമില്ലായിരുന്നു. എന്നാൽ, അവിടെ നല്ല മേൽനോട്ടം കിട്ടും എന്നതായിരുന്നു അവിടെച്ചേരാൻ അഖിൽ പറഞ്ഞ കാരണമെന്ന് വീട്ടുകാർ പറയുന്നു. എല്ലാദിവസവും പരിശീലനത്തിനുപോകും. എസ്.എഫ്.ഐ. ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവും നാട്ടിലെ സജീവ പ്രവർത്തകനുമാണ്. കായികമത്സരത്തിൽ വിജയിച്ച് എങ്ങനെയെങ്കിലും ഒരു ജോലി നേടുകയായിരുന്നു ലക്ഷ്യം. അതിനാൽ കോളേജിലെ സംഘടനാ പ്രവർത്തനത്തിൽ പങ്കുചേർന്നിരുന്നില്ല. കഴിഞ്ഞവർഷം ദേശീയമത്സരത്തിൽ വിജയിച്ചപ്പോൾ കോളേജിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഇത് അന്നത്തെ എസ്.എഫ്.ഐ. യൂണിറ്റ് ഭാരവാഹിയായ ആരോമലിന്റെ നേതൃത്വത്തിൽ വലിച്ചുകീറിക്കളഞ്ഞതായി സഹോദരി ചിഞ്ചു പറയുന്നു. Content Highlights:University College Conflict,National Powerlifting Athlete Stabbed and Injured


from mathrubhumi.latestnews.rssfeed https://ift.tt/2Y2pAKK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages