സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം, 24 വരെ അതി ശക്തമായ മഴ; ഡാമുകളില്‍ ജലസമൃദ്ധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, July 20, 2019

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; വിവിധ ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം, 24 വരെ അതി ശക്തമായ മഴ; ഡാമുകളില്‍ ജലസമൃദ്ധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തെ അനുസ്മരിപ്പിക്കും വിധം വീണ്ടും രൗദ്രഭാവം പൂണ്ടിരിക്കുകയാണ് മഴ. 24(ബുധന്‍) വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

അറബിക്കടലില്‍നിന്നുള്ള കാറ്റ് കേരളത്തിനു കുറുകെ വീശിത്തുടങ്ങിയതോടെയാണു മഴ ശക്തിപ്പെട്ടത്. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തിയും (ട്രഫ്) ഇപ്പോള്‍ കേരളത്തിനു മുകളിലായി. ഇതിനു പുറമേ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു മുന്നോടിയായി കാറ്റ് ശക്തിപ്പെട്ടു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2.72 അടി ഉയര്‍ന്ന് 2307.12 അടിയിലെത്തി.

കഴിഞ്ഞ വര്‍ഷം ഇതേസമയം 2382.26 അടിയായിരുന്നു വെള്ളം. ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 10.74 സെ.മീ മഴ ലഭിച്ചു. 38.467 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. കെ.എസ്.ഇ.ബിയുടെ കീഴിലുള്ള അണക്കെട്ടുകളിലെ ജലശേഖരം ഒറ്റ ദിവസംകൊണ്ടു രണ്ടു ശതമാനം കൂടി. കുറ്റിയാടിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്, 19 സെ.മീ. കരുതല്‍ സംഭരണിയായ ഇടുക്കി, ശബരിഗിരി അടക്കമുള്ള വലിയ പദ്ധതികളിലെ ഉല്‍പാദനം കുറച്ചു. പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പുയര്‍ന്നു. പെരിയാറിന്റെ കരകളിലുള്ളവര്‍ക്കു കലക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. അമരാവതി എസ്.എസ് കൃഷ്ണന്‍ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന പോക്കാകിലത്ത് റഷീദ് മകന്‍ റമീസി (27) നെയാണു കാണാതായത്. കാഞ്ഞങ്ങാട് അരയിപ്പുഴ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വിഴിഞ്ഞത്തുനിന്നു കടലില്‍പോയി കാണാതായ നാലു മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. കേരളതീരത്ത് 50 കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

കാസര്‍കോട് ജില്ലയിലെ കുടലുവിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത് 31 സെന്റി മീറ്റര്‍. ഹോസ്ദുര്‍ഗില്‍ 28 , കണ്ണൂരില്‍ 22 , തലശ്ശേരിയില്‍ 19 സെന്റിമീറ്റര്‍ ഇങ്ങനെയാണ് തീവ്രമഴയുടെ കണക്കുകള്‍. എല്ലാ ജില്ലകളിലും ശക്തമായ മഴ കിട്ടുന്നുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള പടിഞ്ഞാറന്‍ കാറ്റിനും 4.3 മീറ്റര്‍വരെ ഉയരമുള്ള തിരമാലകള്‍ക്കും ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. ഇടുക്കി, പമ്പ, ഇടമലയാര്‍ തുടങ്ങി കെ.എസ്.ഇ.ബിക്ക് കീഴിലെ പ്രധാന 16 സംഭരണികളിലും ജലനിരപ്പ് കുറവാണ്.



from mangalam.com https://ift.tt/2JVMpGR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages