കൊച്ചി: കൊച്ചി മെട്രോ ട്രെയിൻ സർവീസ് പനമ്പള്ളി നഗറിലേക്ക്. മൂന്നാം ഘട്ടത്തിൽ സർവീസ് നീട്ടുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ തൈക്കൂടം വരെ ട്രയൽ റൺനടത്തി. മഹാരാജാസ് മുതൽ തൈക്കൂടം വരെ ഒന്നരകിലോമീറ്റർ ദൂരത്തിലാണ് ട്രെയൽ റൺനടത്തിയത്. വൈകാതെ സർവീസ് തൈക്കൂടം വരെ ആരംഭിക്കും. കോച്ചുകളിൽ യാത്രക്കാരുടെ ഭാരം കണക്കാക്കി അതിന് ആനുപാതികമായി മണൽച്ചാക്ക് നിറച്ചാണ് ട്രയൽ റൺ നടത്തിയത്. നിലവിൽ മഹാരാജാസ് വരെയാണ് മെട്രോ സർവീസ് നടത്തുന്നത്. ട്രയൽ റൺ വരും ദിവസങ്ങളിലും തുടരും. രണ്ട് മാസത്തിനുള്ളിൽ പനമ്പള്ളി നഗർ വരെ നീട്ടാനാണ് സാഹചര്യമൊരുങ്ങുന്നത്. നേരത്തെ ജൂൺ മാസത്തോടെ തൈക്കൂടം വരെ നീട്ടാമെന്നാണ് കെ.എം.ആർ.എൽ കണക്കുകൂട്ടിയത്. Content Highlights: Kochi Metro expansion in third phase
from mathrubhumi.latestnews.rssfeed https://ift.tt/2O42v6G
via
IFTTT
No comments:
Post a Comment