ന്യൂഡൽഹി: ഡൽഹിയിലെ ബിജെപി ആസ്ഥാനത്തിന് പുറത്ത് കോൺഗ്രസ് പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാനുള്ള ആഹ്വാനമായിരുന്നു ശനിയാഴ്ച അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാദീക്ഷിത് അവസാനം നൽകിയ നിർദേശം. ഭൂമി തർക്കത്തിൽ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്കാ ഗാന്ധിയെ തടഞ്ഞ യുപി സർക്കാരിന്റെ നടപടിക്കെതിരെയായിരുന്നു കോൺഗ്രസ് ഡൽഹി അധ്യക്ഷ കൂടിയായിട്ടുള്ള ഷീലാദീക്ഷിത് പ്രതിഷേധത്തിന് പ്രവർത്തകരോട് ആഹ്വാനം ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു ബിജെപി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തുള്ള ഷീലാദീക്ഷിതിന്റെ സന്ദേശം പ്രവർത്തകർക്കെത്തിയത്. എന്നാൽ പ്രതിഷേധത്തിന് അവർ എത്തിയിരുന്നില്ല. വർക്കിങ് പ്രസിഡന്റായ ഹാറൂൺ യൂസുഫായിരുന്നു പകരം പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. മരിച്ചവരുടെ കുടുംബങ്ങളെ കാണാൻ പ്രയിങ്കയെ അനുവദിക്കുന്നത് വരെ ശനിയാഴ്ചയും പ്രതിഷേധം സംഘടിപ്പിക്കാൻ ഷീലാദീക്ഷിത് പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഷീലാദീക്ഷിത് മന്ത്രിസഭയിൽ അംഗവും അവരുടെ ഉറ്റ അനുയായിയുമായ കിരൺ വാലിയയാണ് ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ച വൈകീട്ട് 3.55-നു ഹൃദയാഘാതത്തെ തുടർന്ന് ഡൽഹിയിലെ ഫോർട്ടിസ് എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ഷീലാ ദീക്ഷിതിന്റെ അന്ത്യം. രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1984ൽ വനിതാക്ഷേമത്തിനുള്ള യു.എൻ. കമ്മിഷനിൽ ഇന്ത്യൻ പ്രതിനിധിസംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രീയജീവിതം തുടങ്ങിയ ഷീലാ ദീക്ഷിത്, അതേവർഷം യു.പി.യിൽ കനൗജിൽ നിന്നുള്ള ലോക്സഭാംഗമായി. രാജീവ് ഗാന്ധി സർക്കാരിൽ കേന്ദ്രമന്ത്രിയുമായി. 1998-ൽ ഡൽഹി മുഖ്യമന്ത്രിയായ അവർ തുടർച്ചയായി മൂന്നുവട്ടം കോൺഗ്രസ് സർക്കാരിനെ നയിച്ചു. Content Highlights:Delhi Congress chief, Sheila Dikshits last instruction to party workers was to stage a protest outside BJP headquarters if the standoff between party general secretary Priyanka Gandhi Vadra and the Uttar Pradesh government.
from mathrubhumi.latestnews.rssfeed https://ift.tt/2LAr3lB
via
IFTTT
No comments:
Post a Comment