ടൊറന്റോ: കാനഡയില്‍ നടക്കുന്ന ഗ്ലോബല്‍ ട്വന്റി20 ടൂര്‍ണമെന്റില്‍ യുവരാജ് സിങ് നയിക്കുന്ന ടൊറന്റോ നാഷനല്‍സിന് ആദ്യ ജയം.
നായകന്‍ യുവ്രാജിന്റെയും മറ്റൊരു ഇന്ത്യന്‍ താരം മന്‍പ്രീത് ഗോണിയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് അഎഡ്‌മോന്റണ്‍ റോയല്‍സിനെതിരേ അവര്‍ക്കു ജയമൊരുക്കിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ എഡ്‌മോന്റണ്‍ റോയല്‍സ് 19 ഓവറില്‍ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൊറന്റോ നാഷണല്‍സ് ഏഴു പന്തു ബാക്കിനില്‍ക്കെ എട്ടു വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി.
യുവരാജ് 21 പന്തില്‍ മൂന്നു വീതം സിക്‌സും ബൗണ്ടറിയും സഹിതം 35 റണ്‍സും ഗോണി വെറും 12 പന്തില്‍ മൂന്നു വീതം സിക്‌സും ബൗണ്ടറിയും സഹിതം 33 റണ്‍സും നേടി. 39 പന്തില്‍ രണ്ടു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 45 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ഹെന്റ്‌റിച്ച്‌ക്ല ാസനാണ് ടൊറന്റോയുടെ ടോപ് സ്‌കോറര്‍. റോയല്‍സിനായി പാക്ക് താരം ഷദാബ് ഖാന്‍ നാല് ഓവറില്‍ 42 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി.
നേരത്തെ, ഓസ്‌ട്രേലിയന്‍ താരം ബെന്‍ കട്ടിങ്ങിന്റെയും പാക്ക് താരം ഷതാബ് ഖാന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ കരുത്തിലാണ് റോയല്‍സ് 19 ഓവറില്‍ 191 റണ്‍സെടുത്തത്. കട്ടിങ് 24 പന്തില്‍ ഒരു ബൗണ്ടറിയും നാലു സിക്‌സും സഹിതം 43 റണ്‍സോടെ പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷതാബ് ഖാന്‍, 17 പന്തില്‍ രണ്ടു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 36 റണ്‍സെടുത്തു. ക്യാപ്‌റ്റന്‍ ഫാഫ് ഡുപ്ലീസിസ് 18 പന്തില്‍ ഒരു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതം 28 റണ്‍സ് നേടി.
from mangalam.com https://ift.tt/2LKuDdh
via IFTTT
No comments:
Post a Comment