അണ്ടര്‍ 19 യൂറോ കപ്പ്‌ ഫുട്‌ബോള്‍ : ചരിത്രം കുറിച്ച്‌ സ്‌പാനിഷ്‌ കൗമാരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 28, 2019

അണ്ടര്‍ 19 യൂറോ കപ്പ്‌ ഫുട്‌ബോള്‍ : ചരിത്രം കുറിച്ച്‌ സ്‌പാനിഷ്‌ കൗമാരം

യെരെവാന്‍(അര്‍മേനിയ): അണ്ടര്‍ 21 യുറോ കപ്പ്‌ കിരീടത്തിനു പിന്നാലെ അണ്ടര്‍ 19 യൂറോ കപ്പും സ്വന്തമാക്കി സ്‌പാനിഷ്‌ കൗമാരം. ഇന്നലെ നടന്ന ഫൈനലില്‍ പോര്‍ചുഗലിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു കീഴടക്കിയാണ്‌ സ്‌പെയിന്‍ കിരീടമുയര്‍ത്തിയത്‌.
ഇതു 11-ാം തവണയാണ്‌ സ്‌പെയിന്‍ അണ്ടര്‍ 19 യൂറോ കപ്പില്‍ മുത്തമിടുന്നത്‌. ഇതോടെ ഏറ്റവും കൂടുതല്‍ തവണ യൂത്ത്‌ ഫുട്‌ബോള്‍ കിരീടം നേടിയ ടീമെന്ന റെക്കോഡും സ്‌പെയിന്‍ സ്വന്തമാക്കി. 10 തവണ കിരീടം നേടിയ ഇംഗ്ലണ്ടിനെയാണ്‌ അവര്‍ പിന്തള്ളിയത്‌.
അര്‍മേനിയയുടെ തലസ്‌ഥാനമായ യെരെവാനില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ഇരുപകുതികളിലുമായി വലകുലുക്കിയ ഫെറാന്‍ ടോറസാണ്‌ സ്‌പെയിന്റെ വിജയശില്‍പി. മത്സരത്തിന്റെ 34-ാം മിനിറ്റില്‍ ഫ്രീകിക്കില്‍ നിന്നു ലക്ഷ്യം കണ്ടാണ്‌ ടോറസ്‌ സ്‌പെയ്‌നു ലീഡ്‌ സമ്മാനിച്ചത്‌.
തുടര്‍ന്ന്‌ ആദ്യ പകുതിയില്‍ ഈ ലീഡ്‌ നിലനിര്‍ത്തിയ ജേതാക്കള്‍ക്കു വേണ്ടി രണ്ടാം പകുതിയില്‍ 51-ാം മിനിറ്റിലാണ്‌ ടോറസ്‌ പട്ടിക തികച്ചത്‌. യുവാന്‍ മിറാന്‍ഡ നല്‍കിയ ക്രോസ്‌ സ്വീകരിച്ചു ബോക്‌സിന്റെ മധ്യത്തില്‍ നിന്ന്‌ ഇടങ്കാലനടിയിലൂടെ ടോറസ്‌ വലകുലുക്കുകയായിരുന്നു. നേരത്തെ നടന്ന ലൂസേഴ്‌സ് ഫൈനലില്‍ അയര്‍ലന്‍ഡിനെ തോല്‍പിച്ചു ഫ്രാന്‍സ്‌ മൂന്നാം സ്‌ഥാനം നേടി.



from mangalam.com https://ift.tt/30ZjQ2j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages