പുതിയ ബില്ലിന് അനുമതി: 14 മണിക്കൂര്‍വരെ ജോലിചെയ്യിക്കാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 10, 2019

പുതിയ ബില്ലിന് അനുമതി: 14 മണിക്കൂര്‍വരെ ജോലിചെയ്യിക്കാം

ന്യൂഡൽഹി: തൊഴിൽനിയമ പരിഷ്കരണത്തിന് ആക്കംകൂട്ടിക്കൊണ്ട് 13 കേന്ദ്രനിയമങ്ങൾ ലയിപ്പിച്ചുള്ള പുതിയബില്ലിനു കേന്ദ്രമന്ത്രിസഭ അനുമതി നൽകി. 'തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യം, സാഹചര്യം' (ഒ.എസ്.എച്ച് കോഡ്)ബിൽ' എന്നാണിതിനു പേരിട്ടിരിക്കുന്നത്. നാലു നിയമങ്ങൾ ലയിപ്പിച്ചുള്ള പുതിയ വേജ് കോഡ് ബില്ലിനു അനുമതി നൽകിയതിനു തുടർച്ചയായിട്ടാണിത്. രണ്ടുബില്ലുകളും നടപ്പുസമ്മേളനത്തിൽ അവതരിപ്പിക്കും. വേജസ് കോഡ് ബിൽ ഈയാഴ്ചതന്നെ കൊണ്ടുവരും. ഒ.എസ്.എച്ച്. കോഡ് പ്രകാരം തൊഴിൽസമയത്തിലും ഓവർടൈമിലും മാറ്റംവരാം. ജോലിസമയം 14 മണിക്കൂർ വരെയാകാം. കരാർ തൊഴിലാളിനിയമം പുതിയ ബില്ലിന്റെ ഭാഗമാക്കുമ്പോൾ, തുല്യജോലിക്കു തുല്യവേതനം എന്ന നിബന്ധന ഉൾപ്പെടുത്തിയിട്ടില്ല. അതുപോലെ ബില്ലിലെ വ്യവസ്ഥകൾ എല്ലാ തൊഴിലാളികൾക്കും ബാധകമാക്കണം. ഇപ്പോൾ പത്തിൽ കുറവ് ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് വ്യവസ്ഥകൾ ബാധകമല്ല. ഫാക്ടറികളും സ്ഥാപനങ്ങളും പരിശോധിക്കാൻ എത്തുന്ന ഇൻസ്പെക്ടർക്ക് പകരം 'ഫെസിലിറ്റേറ്റർ' ആണ് ബില്ലിലുള്ളത്. അതു പൂർണമായും തൊഴിലുടമകൾക്ക് അനുകൂലമായ തീരുമാനമാണ്. അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ നിബന്ധനയ്ക്ക് വിരുദ്ധവുമാണ് ആ നിർദേശം. ട്രേഡു യൂണിയനുകളുമായും തൊഴിലുടമകളുമായും മറ്റും കൂടിയാലോചന നടത്തിയശേഷമാണ് ഒ.എസ്.എച്ച് ബിൽ കൊണ്ടുവരുന്നതെന്ന് തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗവാർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംഘടിത, അസംഘടിത മേഖലയിലെ 40 കോടി തൊഴിലാളികൾക്ക് ബില്ലിലെ വ്യവസ്ഥകൾ പ്രയോജനപ്പെടും. ബില്ലിലെ വ്യവസ്ഥകൾ നടപ്പാക്കാൻ ഒ.എസ്.എച്ച്. ബോർഡും ദേശീയ സുരക്ഷിതത്വ കൗൺസിലും രൂപവത്ക്കരിക്കും. ലയിപ്പിക്കപ്പെടുന്ന നിയമങ്ങൾ ഫാക്ടറീസ്, മൈൻസ്, ഡോക് വർക്കേഴ്സ്, ബിൽഡിങ് കൺസ്ട്രക്ഷൻ(റഗുലേഷൻ), പ്ലാന്റേഷൻ, കോൺട്രാക്ട് ലേബർ, മൈഗ്രന്റ്സ്, ജേർണലിസ്റ്റ് സേവന-വേജസ് നിയമങ്ങൾ, ട്രാൻസ്പോർട്ട്,സെയിൽ പ്രൊമോഷൻ, ബീഡി, സിനിമ. എതിർപ്പ് അറിയിക്കും-ബി.എം.എസ്. ഒ.എസ്.എച്ച്, കോഡിന്റെ കാര്യത്തിൽ ബി.എം.എസ്. നേരത്തേ എതിർപ്പ് അറിയിച്ചിരുന്നു. ഞങ്ങളുടെ എതിർപ്പ് വീണ്ടും കേന്ദ്രത്തെ അറിയിക്കും. ഇവയെല്ലാം തൊഴിലാളിവിരുദ്ധമാണ്. സജി നാരായണൻ, ബി.എം.എസ്. പ്രസിഡന്റ് Content Highlights:labour safety bill


from mathrubhumi.latestnews.rssfeed https://ift.tt/2NKfwlK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages