തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ പ്രവാസി നിക്ഷേപ കമ്പനി (എൻ.ആർ.കെ. ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് കമ്പനി ലിമിറ്റഡ്) രൂപവത്കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 74 ശതമാനം ഓഹരി പ്രവാസികൾക്കും 26 ശതമാനം സർക്കാരിൽ നിക്ഷിപ്തമാക്കിയുമാണ് കമ്പനിക്ക് രൂപംനല്കുന്നത്. കമ്പനിക്കുകീഴിൽ ഇതിനായി പ്രത്യേക ഉദേശ്യ കമ്പനിയോ സബ്സിഡിയറി കമ്പനിയോ രൂപവത്കരിക്കാം. എൻ.ആർ.ഐ. ടൗൺഷിപ്പ്, പശ്ചാത്തല സൗകര്യവികസനം മുതലായ മേഖലകളിൽ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചാണ് കമ്പനി രൂപവത്കരിക്കുന്നത്. ലോക കേരള സഭയുടെ സ്റ്റാന്റിങ് കമ്മിറ്റികൾ സമർപ്പിച്ച ശുപാർശകളിൽ പ്രധാനപ്പെട്ടതായിരുന്നു പ്രവാസി നിക്ഷേപ കമ്പനി രൂപവത്കരണം. കമ്പനിയുടെ സ്പെഷ്യൽ ഓഫീസറായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. content highlights:nrk investment and holding company
from mathrubhumi.latestnews.rssfeed https://ift.tt/2G4XvIs
via
IFTTT
No comments:
Post a Comment