അജാസിന്റെ ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നു; സൗമ്യ മകനോട് പറഞ്ഞിരുന്നതിങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 15, 2019

അജാസിന്റെ ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നു; സൗമ്യ മകനോട് പറഞ്ഞിരുന്നതിങ്ങനെ

മാവേലിക്കര: മാവേലിക്കരയില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥ സൗമ്യയ്ക്ക് പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ അജാസില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നതായി സൗമ്യയുടെ മകന്‍. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പോലീസിനോട് പറയണമെന്ന് അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നതായി സൗമ്യയുടെ മകന്‍ പറഞ്ഞു. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില പണമിടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. കാശിന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തന്നെ ഇനി വിളിക്കരുതെന്ന് പറഞ്ഞ് അജാസിനോട് അമ്മ ദേഷ്യപ്പെടാറുണ്ടായിരുന്നെന്നും സൗമ്യയുടെ മകന്‍ പറഞ്ഞു.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടാകുന്നത്. വീട്ടില്‍ നിന്നും സ്‌കൂട്ടറില്‍ പുറത്തേക്കിറങ്ങിയ സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന അജാസ് ഇടിച്ചുവീഴ്ത്തി. രക്ഷപ്പെടാന്‍ ശ്രമിച്ച സൗമ്യയെ വെട്ടി വീഴ്ത്തിയ ശേഷം പെട്രോള്‍ ഉപയോഗിച്ച് തീകൊളുത്തി. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായരുന്നെന്ന് പോലീസ് നേരത്തെ തന്നെ കണ്ടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അജാസ് ഭീഷണിപ്പെടുത്തിയിരുന്നെന്ന് സൈമ്യയുടെ മകനും വ്യക്തമാക്കിയത്.

അതേസമയം സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. ഇന്നലെ രാത്രി ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.



from mangalam.com http://bit.ly/2IJbxQJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages