കോട്ടയം: കേരള കോണ്‍ഗ്രസ്(എം)ലെ തര്‍ക്കം പിളര്‍പ്പിലേയ്ക്ക് നീങ്ങുന്നുവെന്ന ശക്തമായ സൂചനകള്‍ നല്‍കി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. നിലവിലെ വിവാദങ്ങള്‍ക്കിടെ ജോസഫിന്റെ എതിര്‍പ്പ് മറികടന്ന് ജോസ്.കെ. മാണി സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തതോടെ എന്തും ഇനി സംഭവിക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്. ജോസ് കെ. മാണി വിളിച്ച യോഗം അനധികൃതമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്നവര്‍ സ്വയം പുറത്തുപോകുമെന്നും പിളര്‍പ്പ് സൂചന നല്‍കി ജോസഫ് പറഞ്ഞു.
അതേസമയം സമവായനീക്കങ്ങള്‍ ഇല്ലാതാക്കിയത് ജോസ് കെ മാണി ആണെന്നും ജോസഫ് തുറന്നടിച്ചു. ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് സമവായ നീക്കങ്ങളില്‍ നിന്ന് ജോസ്.കെ. മാണി വിട്ടുനിന്നുവെന്നും ജോസഫ് പറഞ്ഞു. ഹൈപവര്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം തനിക്ക് അനുകൂലമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു.
ജോസ് കെ മാണിയുടെ നീക്കത്തിനെതിരെ ജോയ് എബ്രാഹവും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. യോഗം വിളിച്ചത് ഭരണഘടനാവിരുദ്ധമാണെന്ന് ജോയ് എബ്രാഹം പ്രതികരിച്ചു. ജോസ്.കെ. മാണി വിഭാഗം വിളിച്ചു ചേര്‍ക്കുന്ന സംസ്ഥാന കമ്മിറ്റി ഇന്ന് ചേരാനിരിക്കെ യോഗത്തില്‍ പങ്കെടുക്കരുതെന്ന് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പിജെ ജോസഫ് മെയില്‍ സന്ദേശം നല്‍കിയിരുന്നു. ചെയര്‍മാന്റെ ചുമതല വഹിക്കുന്ന തനിക്കാണ് സംസ്ഥാന കമ്മിറ്റി വിളിക്കാനുള്ള അധികാരമെന്നും ജോസഫ് സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ സമവായ ശ്രമങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടുന്നുണ്ട്. രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ജോസഫുമായും ജോസ് കെ.മാണിയുമായും ഫോണില്‍ സംസാരിച്ചു. ചെയര്‍മാന്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇരുവിഭാഗവും വ്യക്തമാക്കിയതോടെ പിളര്‍പ്പ് തന്നെയെന്ന സൂചനയാണ് പുറത്തുവരുന്നത്.
സംസ്ഥാന കമ്മിറ്റി വിളിച്ച് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന ആവശ്യം ജോസഫ് പല തവണ തള്ളിയ സാഹചര്യത്തിലാണ് ഇന്ന് ജോസ്.കെ.മാണി വിഭാഗം ബദല്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ്് കോട്ടയം സിഎസ്‌ഐ ഹാളില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തിരിക്കുന്നത്.
from mangalam.com http://bit.ly/2KnlSVN
via IFTTT
No comments:
Post a Comment