കേരളത്തില്‍ മൂന്ന് മാസത്തിനിടെ മൂന്ന് തീകൊളുത്തി കൊലപാതകം; മൂന്നും പ്രണയത്തിന്റെ പേരില്‍; ആണിന്റെ വിവാഹാഭ്യാര്‍ത്ഥന നിരസിച്ചാല്‍ പെണ്ണിനെ ചുട്ടുകൊല്ലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 15, 2019

കേരളത്തില്‍ മൂന്ന് മാസത്തിനിടെ മൂന്ന് തീകൊളുത്തി കൊലപാതകം; മൂന്നും പ്രണയത്തിന്റെ പേരില്‍; ആണിന്റെ വിവാഹാഭ്യാര്‍ത്ഥന നിരസിച്ചാല്‍ പെണ്ണിനെ ചുട്ടുകൊല്ലും

മാവേലിക്കരയില്‍ വനിത പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ വെട്ടിയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയും കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. ആലുവ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അജാസ് ആണ് സൗമ്യയെ കൊലപ്പെടുത്തിയത്. സ്‌നേഹബന്ധത്തിലുണ്ടായ താളപ്പിഴയാണ് മൂന്ന് മക്കളുടെ അമ്മയായ സൗമ്യയെ അജാസ് അതി ദാരുണമായി കൊലപ്പെടുത്താന്‍ കാരണമായതെന്നാണ് വിവരം.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ പ്രണയം നിരസിച്ചതിനും ബന്ധത്തിലെ തകര്‍ച്ചയിലും മൂന്ന് സ്ത്രീകളാണ് തീകൊളുത്തി കൊലചെയ്യപ്പെട്ടത്. ഇതില്‍ അവസാനത്തെ ഇരയാണ് സൗമ്യ. വളരെ ആസൂത്രിതമായാണ് സൗമ്യയെ അജാസ് കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തി സ്‌കൂട്ടറില്‍ പുറത്തേക്ക് പോയ സമയം സൗമ്യയെ അജാസ് കാറിലെത്തി ഇടിച്ച് വീഴ്ത്തി. ഒടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിവാള്‍ കൊ്ണ്ട് വെട്ടി. തുടര്‍ന്ന് കൈയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴേക്കും സൗമ്യ മരിച്ചിരുന്നു. ഇരുവരും കൊച്ചിയില്‍ ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്. ഈ സമയം ഉണ്ടായ പ്രണയബന്ധത്തിലെ ഉലച്ചിലാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തുരുവല്ലയില്‍ 19കാരിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തിയതാണ് മൂന്ന് മാസത്തിനിടെ നടന്ന പ്രണയകൊലപാതകങ്ങളില്‍ ആദ്യമത്തേത്. കഴിഞ്ഞ മാര്‍ച്ച് 13നായിരുന്നു സംഭവം. തിരുവല്ല റെയില്‍വെ സ്റ്റേഷന് സമീപം റേഡിയോളജി കോഴ് പഠിച്ചിരുന്ന പെണ്‍കുട്ടിയെ കുത്തിയ ശേഷം പെട്രോളൊഴിച്ച് യുവാവ് കത്തിച്ചത്. പെണ്‍കുട്ടിയുടെ പിന്നാലെ എത്തിയ യുവാവ് സംഭവസ്ഥലത്ത് വെച്ച് കുട്ടിയെ തടഞ്ഞ് സംസാരിക്കുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കുത്തുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയും ചെയ്യുന്നു. നാട്ടുകാര്‍ ഓടിക്കൂടി പെണ്‍കുട്ടിയുടെ തീ കെടുത്താന്‍ ശ്രമിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന കുട്ടി അധികം വൈകാതെ മരിച്ചു. പെണ്‍കുട്ടിയും പ്രതി അജിനും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മുതല്‍ സഹപാഠികളായിരുന്നു. അന്ന് മുതല്‍ തങ്ങള്‍ പ്രണയത്തിലായിരുന്നെന്നാണ് അജിന്‍ പോലീസില്‍ പറഞ്ഞത്. പ്രണയബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയായിരുന്നു അജിന്റെ ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്തയുടെ ഞെട്ടല്‍ തീരുന്നതിന് മുമ്പാണ് മറ്റൊരു പ്രണയത്തിന്റെ പേരിലെ തീകൊളുത്തി കൊല കേരളത്തെ ഞെട്ടിച്ചത്. ബി ടെക് വിദ്യാര്‍ത്ഥിനിയായിരുന്ന തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതുവാണ് കൊലചെയ്യപ്പെട്ടത്. നീതുവിന്റെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷ് ആയിരുന്നു അരുംകൊലയ്ക്ക് പിന്നില്‍. മൂന്ന് വര്‍ഷമായി നീതുവും നിതീഷും പ്രണയത്തിലായിരുന്നു. ഇത് വീട്ടുകാര്‍ക്കും അറിയമായിരുന്നു. വിവാഹം ഉറപ്പിക്കാനും വീട്ടുകാര്‍ ശ്രമിച്ചിരുന്നു. ഇതിനിടെ മറ്റൊരു സുഹൃത്തുമായി നീതു അടുത്തതാണ് നീതീഷിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. വിവാഹത്തിന് നീതു താത്പര്യം കാട്ടാതെ വന്നതോടെ കൊലപ്പെടുത്താന്‍ നിതീഷ് തീരുമാനിക്കുകയായിരുന്നു.

ഈ വാര്‍ത്തയുടെ നടുക്കം മാറുന്നതിന് മുന്‍പാണ് മറ്റൊരു തീകൊളുത്തി കൊലയ്ക്കും കേരളം സാക്ഷ്യം വഹിച്ചത്. ബി ടെക് വിദ്യാര്‍ഥിനി തൃശൂര്‍ ചിയ്യാരം സ്വദേശിനി നീതു ആണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷ് ആയിരുന്നു പ്രതി. നീതുവും നീതീഷും മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. പ്രണയ ബന്ധത്തെക്കുറിച്ച് ഇരുവരുടേയും വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. വിവാഹം ഉറപ്പിക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനിടെ, നീതു മറ്റൊരു സുഹൃത്തുമായി അടുത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചത്. കൊലപാതക ദിവസം നീതുവിന്റെ വീട്ടിലെത്തി നിതീഷ് ഏറെ നേരം സംസാരിച്ചു. പിന്നീട് നീതുവിന്റെ ഫോണില്‍ മറ്റൊരു സുഹൃത്തുമായുള്ള ചാറ്റ് കണ്ട നിതീഷ് നീതുവിനെ കൊലപ്പെടുത്തുകയായിരുന്നു.



from mangalam.com http://bit.ly/2Xoe1gU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages