തമിഴ്‌നാട് സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നു; പുരുഷന്മാര്‍ക്ക് ഫോര്‍മ്മസ് സ്ത്രീകള്‍ ചുരിദാറിനൊപ്പം ഷാള്‍ ധരിക്കണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 1, 2019

തമിഴ്‌നാട് സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നു; പുരുഷന്മാര്‍ക്ക് ഫോര്‍മ്മസ് സ്ത്രീകള്‍ ചുരിദാറിനൊപ്പം ഷാള്‍ ധരിക്കണം

ചെന്നൈ: തമിഴ്‌നാട് സെക്രട്ടേറിയേറ്റില്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡ് സര്‍ക്കാര്‍ ശക്തമാക്കുന്നു. സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ക്ക് ഫോര്‍മ്മല്‍സും സ്ത്രീകള്‍ക്ക് ചുരിദാറും സല്‍വാര്‍ കമ്മീസും ധരിക്കാം. അതേസമയം, ചുരിദാര്‍ ധരിക്കുമ്പോള്‍ ഷാള്‍ നിര്‍ബന്ധമാണെന്നും നിര്‍ദ്ദേശം വച്ചിട്ടുണ്ട്. പുരുഷന്മാര്‍ക്ക് ഫോര്‍മ്മല്‍ പാന്‍സും ഷര്‍ട്ടുമാണ് നിര്‍ദ്ദേശിച്ചിരിക്കുന്ന വേഷം. മുണ്ട് ഉടുക്കാമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവു എന്നും ചട്ടത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറമെ കോടതിയില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക വസ്ത്രധാരണചട്ടം നിര്‍ദ്ദേശിക്കുന്നുണ്ട്. കോടതിയിലോ ട്രൈബ്യൂണലുകളിലോ ഹാജരാകുന്ന പുരുഷന്മാര്‍ കോട്ട് ധരിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഫോര്‍മ്മല്‍ വേഷങ്ങള്‍ക്ക് മുകളില്‍ വേണം കോട്ട് ധരിക്കേണ്ടത്. തുറന്ന് കോട്ടാണെങ്കില്‍ കഴുത്തില്‍ ടൈയും ഉണ്ടാകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. എന്നാല്‍, വനിതകള്‍ക്ക് ഓഫീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വേഷം തന്നെ കോടതിയിലും ഉപയോഗിക്കാവുന്നതാണ്.

ഉദ്യോഗസ്ഥര്‍ ജീന്‍സ് ടീഷര്‍ട്ട് മുതലായവ ഇട്ട് എത്തുന്നത് പലപ്പോഴും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇത് കണക്കിലെടുത്താണ് ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനാണ് ഇത്തരത്തില്‍ ഉത്തരവിറക്കിയത്.

അതേസമയം, പാരമ്പര്യരീതിയിലുള്ള തമിഴ് വസ്ത്രധാരണ സംസ്‌കാരം ഉറപ്പുവരുത്താനാണ് നീക്കമെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. എന്നാല്‍ മുണ്ടിനെക്കുറിച്ച് പറയാത്തതും ടൈ അടക്കമുള്ളത് അണിയാന്‍ പറയുന്നതും ഇരട്ടത്താപ്പാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.



from mangalam.com http://bit.ly/2HRviq5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages