ധുംക: ജാര്‍ഖണ്ഡിലെ ധുംക ജില്ലയില്‍ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സശസ്ത്ര സീമാബലിലെ നീരജ് ഛേത്രിയാണ് വീരമൃത്യു വരിച്ചത്.
ധുംക ജില്ലയിലെ കത്താലിയ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ശിക്കാരിപാത വനമേഖലയില്‍ 15-20 ഓളം മാവോയിസ്റ്റുകള്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എസ്എസ്ബി സംഘവും പോലീസും വനത്തില്‍ തിരച്ചില്‍ നടത്തിയത്. സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സുരക്ഷാസേനയും തിരിച്ചടിച്ചത്. വനത്തിലേക്ക് രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകള്‍ക്കെങ്കിലും വെടിയേറ്റിട്ടുണ്ടെന്ന് ധുംക ജില്ലാ പോലീസ് മേധാവി വൈ.എസ്. രമേശ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് എസ്എസ്ബി ജവാന്‍ രാജേഷ് കുമാര്‍ റായിയെ ഹെലികോപ്ടറില്‍ റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ മെയ് 28 ന് ജാര്‍ഖണ്ഡിലെ സറായ്‌കെല്ലയില്‍ കുച്ചായ് മേഖലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഐഇഡി സ്‌ഫോടനത്തില്‍ 21 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു.
Superintendent of Police, Y S Ramesh : In an encounter with Naxals in Dumka, 1 jawan has lost his life and 4 others are injured. According to our information 4-5 Naxals have been shot. #Jharkhand pic.twitter.com/f5yjENH6zH— ANI (@ANI) June 2, 2019
from mangalam.com http://bit.ly/2wz8F3f
via IFTTT
No comments:
Post a Comment