തലശ്ശേരി: സി.ഒ.ടി.നസീറിനെ ആക്രമിച്ചതിന്റെ തലേദിവസം ശ്രമം നടത്തിയതായി ഒന്നും രണ്ടും പ്രതികളുടെ മൊഴി. നസീർ സ്ഥിരമായി എത്താറുള്ള തലശ്ശേരി ഓവർബറീസ് ഫോളിയിൽനിന്ന് തിരിച്ചുവരുമ്പോൾ ആക്രമിക്കാനായിരുന്നു തീരുമാനം. എന്നാൽ അന്ന് ഒരാൾ മരിച്ചതിനാൽ ആൾത്തിരക്കുകാരണം ആക്രമിക്കാൻ കഴിഞ്ഞില്ല. അടുത്ത ദിവസവും ഓവർബറീസ് ഫോളിയിലെത്തിയെങ്കിലും നസീറെത്തിയില്ല. പഴയ ബസ് സ്റ്റാൻഡിലെത്തിയപ്പോഴാണ് നസീറിനെ കണ്ടത്. ഒ.വി. റോഡിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ നസീറിനെ ബൈക്കിൽ പിന്തുടർന്നു. കായ്യത്ത് റോഡിലെത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു. അക്രമം നടന്ന കായ്യത്ത് റോഡ്, ഓവർബറീസ് ഫോളി, ഒ.വി. റോഡ് എന്നിവിടങ്ങളിൽ ഒന്നാംപ്രതി ശ്രീജിൽ, രണ്ടാംപ്രതി റോഷൻ എന്നിവരെ എത്തിച്ച് അന്വേഷണസംഘം തെളിവെടുത്തു. പ്രതികളെ ഒളിവിൽക്കഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ടുപോയി അന്വേഷണസംഘം തെളിവെടുക്കും.സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചെന്നുകരുതുന്ന പൊന്ന്യം സ്വദേശിയെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. പണികൊടുക്കാൻ ഏൽപ്പിച്ചതിനാലാണ് സി.ഒ.ടി.നസീറിനെ ആക്രമിച്ചതെന്ന് പ്രതികൾ കഴിഞ്ഞദിവസം പോലീസിന് മൊഴി നൽകിയിരുന്നു. തലശ്ശേരി സി.ഐ. വികെ.വിശ്വംഭരൻ, എസ്.ഐ. പി.എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഒന്നും രണ്ടും പ്രതികളെ ഒരാഴ്ചത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ നൽകിയത്. 17-ന് പ്രതികളെ കോടതിയിൽ ഹാജരാക്കണം. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന് കേസിൽ മൂന്നുപേരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച വിധി പറയും. കാവുംഭാഗം മുക്കാളിൽ മീത്തൽ ഹൗസിൽ വി.ജിതേഷ് (35), കാവുംഭാഗം കുന്നിനേരി മീത്തൽ ഹൗസിൽ എം.വിപിൻ (32), കാവുംഭാഗം ചെറിയാണ്ടി ഹൗസിൽ സി.മിഥുൻ (30)എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മൂന്നാംപ്രതി അശ്വന്തിന്റെ കുറ്റസമ്മതമൊഴിയിൽ ഇവരെക്കുറിച്ച് പറയുന്നുണ്ട്. മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. മുൻകൂർ ജാമ്യം അനുവദിക്കുന്നില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ അനുമതി നൽകണമെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്നാംപ്രതി പൊന്ന്യം വെസ്റ്റ് ചേരി പുതിയവീട്ടിൽ കെ.അശ്വന്ത് (20), കൊളശ്ശേരി കളരിമുക്ക് കുന്നിനേരി മീത്തൽ വി.കെ.സോജിത് (25) എന്നിവരുടെ ജാമ്യാപേക്ഷ ജില്ലാകോടതി വെള്ളിയാഴ്ച പരിഗണിക്കും. സംഭവദിവസം ബൈക്കോടിച്ചിരുന്ന അശ്വന്ത് അഞ്ചുതവണ നസീറിന്റെ ദേഹത്ത് ബൈക്ക് കയറ്റി. നസീറിന്റെ നീക്കങ്ങളെക്കുറിച്ച് അക്രമികൾക്ക് വിവരം നൽകിയത് സോജിത്താണ്. മേയ് 18-ന് രാത്രിയാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നസീറിനെ തലശ്ശേരി കായ്യത്ത് റോഡിൽ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചത്.
from mathrubhumi.latestnews.rssfeed http://bit.ly/2IfV7QT
via
IFTTT
No comments:
Post a Comment