പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരില്‍; കനത്ത സുരക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 7, 2019

പ്രധാനമന്ത്രി ഇന്ന് ഗുരുവായൂരില്‍; കനത്ത സുരക്ഷ

ഗുരുവായൂർ: കണ്ണനെ തൊഴാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഗുരുവായൂരിലെത്തും. ദർശനവും താമരപ്പൂക്കൾകൊണ്ടുള്ള തുലാഭാരവും കഴിഞ്ഞ് പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അരമണിക്കൂറുള്ള സമ്മേളനത്തിൽ അദ്ദേഹം പത്ത് മിനിറ്റ് പ്രസംഗിക്കും. രാവിലെ 9.45-ന് ശ്രീകൃഷ്ണ കോളേജിലെ പുതിയ ഹെലിപാഡിൽ ഹെലികോപ്റ്റർ ഇറങ്ങി കാറിൽ ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. അവിടെ ഒന്നാം നമ്പർ വി.വി.ഐ.പി. മുറിയിൽ വിശ്രമിച്ചശേഷം ലഘുഭക്ഷണം കഴിച്ച് ക്ഷേത്രത്തിലേക്ക് പോകും. പത്തുമുതൽ 11.10 വരെയാണ് ദർശനം. ക്ഷേത്രം കിഴക്കേഗോപുരകവാടത്തിൽ പ്രധാനമന്ത്രിയെ പൂർണകുംഭം നൽകി എതിരേൽക്കും. കണ്ണനെ തൊഴുത് സോപാനപ്പടിയിൽ കാണിക്ക സമർപ്പിക്കും. ഉപദേവന്മാരെ തൊഴുത്, ചുറ്റമ്പലപ്രദക്ഷിണം കഴിഞ്ഞ് താമരപ്പൂക്കൾകൊണ്ട് തുലാഭാരം വഴിപാടും നടത്തിയാകും പ്രധാനമന്ത്രി ക്ഷേത്രത്തിൽനിന്ന് മടങ്ങുക. വീണ്ടും ശ്രീവത്സത്തിലെത്തിയശേഷം 11.25-ന് ശ്രീകൃഷ്ണ സ്കൂൾ മൈതാനത്തെ സമ്മേളനത്തിൽ പ്രധാനമന്ത്രി സംബന്ധിക്കും. ബി.ജെ.പി. സംസ്ഥാനസമിതിയാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു എന്നീ പ്രധാനമന്ത്രിമാരൊക്കെ നേരത്തേ ഗുരുവായൂരിൽ വന്നിട്ടുണ്ടെങ്കിലും രാഷ്ട്രീയ പൊതുസമ്മേളനം ഉണ്ടായിട്ടില്ല. ഗുരുവായൂരിൽ ദർശനം കഴിഞ്ഞ് രാഷ്ട്രീയസമ്മേളനത്തിൽ പ്രസംഗിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി. ഹെലിക്യാമും ഡ്രോണും ഉപയോഗിക്കരുത് തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രപരിസരത്തും ശ്രീകൃഷ്ണ കോളേജിലെ ഹെലിപാഡ് പരിസരത്തും മൈക്രോലൈറ്റ് എയർക്രാഫ്റ്റ്, ഹാങ് ഗ്ലൈഡേഴ്സ്, റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന കളിപ്പാട്ടവിമാനം, ഹെലിക്യാം, ഡ്രോൺ തുടങ്ങിയവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇന്ന് ഒമ്പതുമുതൽ ദർശനനിയന്ത്രണം പ്രധാനമന്ത്രിയുടെ ദർശനം കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ദർശനനിയന്ത്രണമുണ്ടാകും. പത്തുമുതൽ 11.10 വരെയാണ് പ്രധാനമന്ത്രിയുടെ ദർശനസമയം. 11.30-ന് ഉച്ചപ്പൂജയ്ക്ക് ക്ഷേത്രനടയടയ്ക്കും. അതിനിടയിലുള്ള 20 മിനിറ്റ് ഭക്തർക്ക് പ്രവേശനമുണ്ടാകുമോയെന്ന് ഉറപ്പില്ല. 11.30-ന് ഉച്ചപ്പൂജയ്ക്ക് അടച്ചാൽ 12.15- നാണ് തുറക്കുക. അതുകൊണ്ട് രാവിലെ ഒമ്പതിനുമുമ്പോ 12.15-ന് ശേഷമോ ദർശനം നടത്തുന്നതായിരിക്കും ഉചിതമെന്ന് ദേവസ്വം അറിയിച്ചു. Content Highlights:prime minister narendra modi guruvayoor temple visit june security intensified


from mathrubhumi.latestnews.rssfeed http://bit.ly/31hr82r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages