പ്രധാനമന്ത്രിയ്ക്ക് കഴിക്കാന്‍ പുട്ടും ദോശയും ഇഡ്ഡലിയും; തനി മലയാളി ഭക്ഷണമൊരുക്കി കൊച്ചി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 7, 2019

പ്രധാനമന്ത്രിയ്ക്ക് കഴിക്കാന്‍ പുട്ടും ദോശയും ഇഡ്ഡലിയും; തനി മലയാളി ഭക്ഷണമൊരുക്കി കൊച്ചി

കൊച്ചി: രണ്ടാം വട്ടവും പ്രധാനമന്ത്രിയായ ശേഷം കേരളത്തില്‍ എത്തിയ നരേന്ദ്ര മോദിക്ക് ഒരുക്കിയത് തനി മലയാളി ഭക്ഷണം. രാത്രി വൈകി കേരളത്തില്‍ എത്തുന്നതെങ്കിലും ഭക്ഷണം കഴിക്കുമെന്ന് അറിയിച്ചിരുന്നില്ലെങ്കിലും ഭക്ഷണം ഒരുക്കിയിരുന്നു.

സസ്യാഹാരിയായ പ്രധാനമന്ത്രിക്കായി ചപ്പാത്തി, ഫ്രൈഡ് റൈസും പരിപ്പ് കറി, സാമ്പാര്‍, മെഴുക്കുപുരട്ടി, അവിയല്‍, ഇങ്ങനെ നിരവധി ഭക്ഷണങ്ങളാണ് അദ്ദേഹത്തിനായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയിരുന്നത്. ശനിയാഴ്ച പൂലര്‍ച്ചെ പ്രാതലിന് ദോശ, ഇഡ്ഡലി, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, ബ്രെഡ്‌ടോസ്റ്റ്, ബ്രെഡ് ബട്ടര്‍-ജാം തുടങ്ങി വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.

40 പേരടങ്ങുന്ന സംഘവുമായാണ് പ്രധാനമന്ത്രി എത്തുന്നത്. ഇവര്‍ക്ക് സൗകര്യമ ഒരുക്കുന്നതിന് ടൂറിസം വകുപ്പിന്റെ വിവിധ ജില്ലകളിലെ ഗസ്റ്റ്ഹൗസ് മാനേജര്‍മാരാണ് എത്തിയത്. കോഴിക്കോടും തിരുവനന്തപുരത്തും ഗസ്റ്റ് ഹൗസുകളില്‍ അദ്ദേഹം താമസിച്ചിട്ടുണ്ടെങ്കിലും എറണാകുളത്തെ ഗസ്റ്റ്ഹൗസില്‍ ഇതാദ്യമായാണ് എത്തുന്നത്. പ്രധാനമന്ത്രിക്ക് വ്യായാമം ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 8.55നാണ് പ്രധാനമന്ത്രി ഗുരുവായൂരിലേക്ക് പുറപ്പെടുക.



from mangalam.com http://bit.ly/2wF4Cm2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages