തിരുവനന്തപുരം: റംസാൻ അവധിയായതിനാൽ കുടുംബസമേതം ഒമാനിലുള്ള ബന്ധുവീട്ടിൽ പോയി മടങ്ങുമ്പോഴാണ് ദുബായിൽ ബസപകടത്തിൽ വേളി ബോട്ട് ക്ലബ്ബിനു സമീപം മാധവപുരം ജയാ ഭവനിൽ ടി.സി. 32/223ൽ ദീപകുമാർ(40) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ആതിരയും മകൾ നാലുവയസ്സുകാരി അമൂല്യയും പരിക്കുകളോടെ ദുബായിലെ അൽ റഷീദ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെയാണ് അപകടവിവരമറിയുന്നതെന്ന് ദീപകുമാറിന്റെ മൂത്തസഹോദരൻ ജയകുമാർ പറഞ്ഞു.ഇവർ സഞ്ചരിച്ചിരുന്ന ഒമാൻ ട്രാൻസ്‌പോർട്ടിന്റെ ബസ് പ്രധാന വഴിയിൽ കടക്കാതെ മറ്റൊരു വഴി തിരഞ്ഞെടുക്കുകയായിരുന്നു. വലിയ ചരക്കുവാഹനങ്ങൾ കടക്കാതിരിക്കാൻ റോഡിനു കുറുകേ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് പാളത്തിൽ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ബസിനുള്ളിൽ തെറിച്ചുവീണ ദീപകുമാറിന്റെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ബോധരഹിതനായ ദീപകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീപകുമാറിന്റെ ഭാര്യയും മകളും അപകടനില തരണംചെയ്തതായി വിവരം ലഭിച്ചുവെന്ന് ജയകുമാർ പറഞ്ഞു.കഴിഞ്ഞ വർഷം ഓണാവധിക്കായിരുന്നു ദീപകുമാറും കുടുംബവും നാട്ടിൽ വന്നത്. സെപ്റ്റംബർ അവസാനത്തോടെ ദുബായിലേക്കു മടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു.ദുബായിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റാണ് ദീപകുമാർ. മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്ന് ജയകുമാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2Wn1plm
via
IFTTT
No comments:
Post a Comment