എസ്.എഫ്.ഐ.യുടെ ഭീഷണിയെന്ന്; പോലീസ് സംരക്ഷണത്തിലെത്തി പ്ലസ് വൺ വിദ്യാർഥി ടി.സി. വാങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 10, 2019

എസ്.എഫ്.ഐ.യുടെ ഭീഷണിയെന്ന്; പോലീസ് സംരക്ഷണത്തിലെത്തി പ്ലസ് വൺ വിദ്യാർഥി ടി.സി. വാങ്ങി

കാഞ്ഞങ്ങാട്: എസ്.എഫ്.ഐ.യുടെ ഭീഷണിയുണ്ടെന്ന പരാതിയിൽ പ്ലസ് വൺ വിദ്യാർഥി പോലീസ് സംരക്ഷണത്തിലെത്തി സ്കൂളിൽനിന്നു ടി.സി. വാങ്ങി. കല്യോട്ട് കൊല്ലപ്പെട്ട ശരത്ലാലിന്റെ ബന്ധു ദീപക്കിനാണ് ദുരനുഭവം. രാവണീശ്വരം ഹയർസെക്കൻഡറി സ്കൂളിൽ സയൻസ് ഗ്രൂപ്പിനാണ് ദീപക് ചേർന്നത്. പ്രവേശനദിവസം തന്നെ എസ്.എഫ്.ഐ.ക്കാർ ഒരു കാർഡ് തന്നിട്ട് ഇതുമായി ക്ലാസിൽ വന്നാൽ മതിയെന്ന് കല്പിച്ചുവെന്ന് ദീപക് പറയുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസിലെത്തിയ ദീപക്കിനോട് കാർഡ് എവിടെയെന്ന് ചോദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാർ ഇതറിഞ്ഞ് സ്ഥലംമാറ്റ അപേക്ഷ നൽകി. പെരിയ ഹയർസെക്കൻഡറി സ്കൂളിൽ ദീപക്കിന് പ്രവേശനം കിട്ടുകയും ചെയ്തു. ടി.സി.വാങ്ങാൻ ഇങ്ങോട്ടുവന്നാൽ കാണിച്ചുതരുമെന്ന ശബ്ദസന്ദേശം ദീപക്കിന്റെ മൊബൈൽ ഫോണിൽ തുടരെ വന്നു. ഇതേത്തുടർന്ന് കെ.എസ്.യു. മുൻ ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ ഉൾപ്പെടെയുള്ളവർ ഹൊസ്ദുർഗ് പോലീസിൽ വിവരം അറിയിച്ചു. ഹൊസ്ദുർഗ് പോലീസിന്റെ സംരക്ഷണത്തിൽ തിങ്കളാഴ്ച സ്കൂളിലെത്തി ദീപക് ടി.സി. വാങ്ങി. പിന്നീടും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം വാട്സാപ്പിൽ വന്നതായി ദീപക് പറഞ്ഞു തെറ്റായ പ്രചാരണം -എസ്.എഫ്.െഎ. ഇത്തരത്തിൽ ഒരു സംഭവവും രാവണീശ്വരം സ്കൂളിൽ ഉണ്ടായിട്ടില്ലെന്ന് എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറി ആൽബിൻ മാത്യു പറഞ്ഞു. തെറ്റായ പ്രചാരണവും എസ്.എഫ്.ഐ.ക്കെതിരേ കരുതിക്കൂട്ടിയുള്ള ആക്രമണവും നടത്തുകയാണ്. പ്ലസ് വണിന് ചേരുന്ന കുട്ടികൾക്ക് സ്നേഹപൂർവം സ്വാഗതം ആശംസിച്ചുകൊണ്ടുള്ള കാർഡുകളാണ് കൊടുത്തതെന്നും എസ്.എഫ്.ഐ. നേതൃത്വം അറിയിച്ചു. Content Highlights:plusone student allegation against sfi in kasargod


from mathrubhumi.latestnews.rssfeed http://bit.ly/2WtXnri
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages