റെറ്റിനയും വിരലടയാളവുംപോലും ഒന്ന്; ഇവരാണ് ശരിക്കും ഇരട്ടകൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 10, 2019

റെറ്റിനയും വിരലടയാളവുംപോലും ഒന്ന്; ഇവരാണ് ശരിക്കും ഇരട്ടകൾ

തലയോലപ്പറമ്പ്: ഇരട്ടകൾക്കു സമാനതകൾ ഒരുപാടു വരാമെങ്കിലും ഇതുപോലൊന്ന് അത്യപൂർവം. റെറ്റിനയും വിരലടയാളവും ഒരുപോലെ. തലയോലപ്പറമ്പ് വെള്ളൂർ പഴയിടത്തിൽ ജയകുമാർ-ജെനി ദമ്പതിമാരുടെ മക്കളായ അഭിജിത്തും(അഞ്ച്) അഭിനവുമാണ് (അഞ്ച്) ഈ സഹോദരങ്ങൾ. അക്ഷയ സെന്ററിൽ ആധാറിന് അപേക്ഷിച്ചപ്പോഴാണ് ഇതു ശ്രദ്ധയിൽപ്പെട്ടത്. ആദ്യം അപേക്ഷിച്ച അഭിജിത്തിനു മാത്രമേ ആധാർ കാർഡ് കിട്ടിയുള്ളൂ. അഭിനവ് ആധാറിനായി അക്ഷയയിൽ ചെന്നപ്പോൾ, ഈ വിരലടയാളവും റെറ്റിനയും ഉള്ളയാൾക്ക് ആധാർ നൽകിയിട്ടുണ്ട് എന്ന സന്ദേശം ലഭിച്ചു. ഇതോടെയാണ് ഇവരുടെ സമാനതകളെക്കുറിച്ചു വീട്ടുകാർപോലും അറിയുന്നത്. വിവരം മറ്റുള്ളവർക്കു കൗതുകമാണെങ്കിലും മാതാപിതാക്കൾക്ക് ഏറെ ആശങ്കയാണ്. ആധാർ ഇന്ന് ഒഴിച്ചുകൂടാൻ പാടില്ലാത്ത ഒരു തിരിച്ചറിയൽ രേഖയാണ്. അഭിനവിന് എങ്ങനെ ആധാർ എടുക്കുമെന്ന ആശങ്കയിലാണ് അച്ഛൻ ജയകുമാർ. ഈ ആശങ്കയ്ക്കിടയിലും, തലയോലപ്പറമ്പ് ഗ്രാമപ്പഞ്ചായത്തുതല പ്രവേശനോത്സവം ദീപം തെളിച്ച് ഉദ്ഘാടനംചെയ്യാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. മിടായികുന്നം എൽ.പി.സ്കൂളിലെ ഒന്നാംക്ളാസ് വിദ്യാർഥികളാണ് ഇവർ. അച്ഛൻ ജയകുമാർ സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യയിലെ ജീവനക്കാരനാണ്. content highlights:twins retinas, fingerprints


from mathrubhumi.latestnews.rssfeed http://bit.ly/2Mzot0v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages