ഉത്തരകൊറിയൻ ക്രൂരത: ജനറലിനെ കിം പിരാന മത്സ്യങ്ങൾക്ക് എറിഞ്ഞുകൊടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 10, 2019

ഉത്തരകൊറിയൻ ക്രൂരത: ജനറലിനെ കിം പിരാന മത്സ്യങ്ങൾക്ക് എറിഞ്ഞുകൊടുത്തു

പ്യോങ്യാങ്: തന്നെ അട്ടിമറിക്കാൻ പദ്ധതിയിട്ട ജനറലിനെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നരഭോജികളായ പിരാന മത്സ്യങ്ങൾക്ക് എറിഞ്ഞുകൊടുത്തതായി റിപ്പോർട്ട്. തലയും കൈകളും വെട്ടിയശേഷം ശരീരത്തിൽ കത്തികൊണ്ട് വരഞ്ഞ് മത്സ്യടാങ്കിൽ തള്ളുകയായിരുന്നുവെന്ന് ഇംഗ്ലീഷ് പത്രമായ 'ദി ഡെയ്ലി സ്റ്റാർ' റിപ്പോർട്ടുചെയ്തു. ബ്രസീലിൽനിന്ന് കൊണ്ടുവന്ന നൂറുകണക്കിന് പിരാന മത്സ്യങ്ങളെ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ അക്വേറിയത്തിൽ കിം വളർത്തുന്നുണ്ടെന്ന് റിപ്പോർട്ടിൽപറയുന്നു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥനാരെന്നോ കൊലപ്പെടുത്തിയാണോ ജീവനോടെയാണോ മത്സ്യങ്ങൾക്ക് ഇട്ടുകൊടുത്തത് തുടങ്ങിയ വിവരങ്ങൾ ലഭ്യമല്ല. 1977-ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് ചിത്രം 'സ്പൈ ഹു ലവ്ഡ് മീ'യിലെ രംഗത്തെ അനുകരിച്ചാണ് കിമ്മിന്റെ ക്രൂരമായ ശിക്ഷയെന്ന് റിപ്പോർട്ടുണ്ട്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഹനോയി ഉച്ചകോടി പരാജയപ്പെട്ടതിനുപിന്നാലെ അഞ്ച് ഉദ്യോഗസ്ഥരെ കിം വധിച്ചുവെന്ന റിപ്പോർട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. 2011-ൽ കിം അധികാരമേറ്റശേഷം 16 മുതിർന്ന ഉദ്യോഗസ്ഥരെയാണ് വധിച്ചത്. പിരാന തെക്കെ അമേരിക്കയിലെ നദികളിലും തടാകങ്ങളിലും കാണപ്പെടുന്ന ശുദ്ധജലമത്സ്യം. ആമസോൺ നദിയിൽമാത്രം 20-ലേറെ ഇനം പിരാനകളുണ്ട്. കൂർത്ത പല്ലുകളോടുകൂടിയ ഇവ മനുഷ്യരുൾപ്പെടെ ജീവജാലങ്ങളുടെ മാംസം ഭക്ഷിക്കുന്നു. കൂട്ടത്തോടെയാണിവ ആക്രമിക്കുക. രക്തത്തിന്റെ സാന്നിധ്യം ഇവയെ പെട്ടെന്നാകർഷിക്കും. എന്നാൽ, മാംസം ഭക്ഷിക്കാത്ത ഇനങ്ങളുമുണ്ട്. Content Highlights:North Korea, Kim Jong-Un


from mathrubhumi.latestnews.rssfeed http://bit.ly/2WwEDYi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages