ലഹോർ: ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് പാകിസ്താൻ. ജൂൺ 13, 14 തീയതികളിൽ കിർഗിസ്താനിലെ ബിഷ്കെക്കിലാണ് സമ്മേളനം. ബാലക്കോട്ട് ആക്രമണത്തെ തുടർന്ന് ഫെബ്രുവരി 26 മുതൽ പാകിസ്താൻ ഇന്ത്യയുമായുള്ള 11 വ്യോമപാതയിൽ രണ്ടെണ്ണമൊഴികയുള്ളവ അടച്ചിട്ടിരിക്കുകയാണ്. ഷാങ്ഹായ് സമ്മേളനത്തിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബിഷ്കെക്ക് വ്യോമപാത തുറന്നുകൊടുക്കാനായി ഇന്ത്യ നേരത്തേ പാകിസ്താനോട് അഭ്യർഥിച്ചിരുന്നു. ഇതുൾപ്പെടെയുള്ള സമാധാന ചർച്ച വിഷയങ്ങളിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഫലപ്രദമായ ഇടപെടൽ ഉണ്ടാകുമെന്ന് പ്രതിക്ഷിക്കുന്നതായും പാക് വക്താവ് പറഞ്ഞു. content highlights:Pakistan decides to let PM Modis plane fly over its airspace to Bishkek
from mathrubhumi.latestnews.rssfeed http://bit.ly/2WBCvmV
via
IFTTT
No comments:
Post a Comment