തിരുവനന്തപുരം: അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടുംഒൻപതു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ ശക്തമോ അതിശക്തമോ ആയ മഴപെയ്യാം. ചൊവ്വാഴ്ച കേരള, കർണാടക തീരത്തും ലക്ഷദ്വീപിലും മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. ബുധനാഴ്ച വൈകുന്നേരം ഗുജറാത്ത് തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ 85 കിലോമീറ്റർവരെയാവും. 13-ന് മഹാരാഷ്ട്ര തീരത്ത് 70 കിലോമീറ്റർ വേഗത്തിലും കാറ്റുവീശുമെന്നും കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. യെല്ലോ അലർട്ട് ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് യെല്ലോ അലർട്ട് നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഓറഞ്ച് അലർട്ട് നാളെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ മീൻപിടിക്കാൻ വിലക്ക് ചൊവ്വാഴ്ച കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിലും തെക്കുകിഴക്ക് അറബിക്കടലിലും മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. ബുധനാഴ്ചയും വ്യാഴാഴ്ചയും മധ്യകിഴക്കൻ അറബിക്കടൽ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങൾ, വടക്കുകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും മത്സ്യബന്ധനം പാടില്ല. Content Highlights:orange alert in malappuram,kozhikode and kannur on wednesday
from mathrubhumi.latestnews.rssfeed http://bit.ly/2WBCoYx
via
IFTTT
No comments:
Post a Comment