അഗർത്തല: വിവാഹവാഗ്ദാനംനല്കി പീഡിപ്പിച്ചെന്ന് ആരോപിച്ചു പരാതി നല്കിയ യുവതിയെ കല്യാണം കഴിച്ച് ത്രിപുര എം.എൽ.എ. വിവാദത്തിൽനിന്ന് തലയൂരി. ഭരണസഖ്യത്തിൽപെട്ട ഐ.പി.എഫ്.ടി.യുടെ എം.എൽ.എ. ധനഞ്ജോയി ത്രിപുരയാണ് ഞായറാഴ്ച വിവാഹിതനായത്. മേയ് 20-നാണ് അഗർത്തല വനിതാ പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത്. ധനഞ്ജോയിയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും ആദ്യം താനുമായി നല്ല ബന്ധത്തിലായിരുന്ന അദ്ദേഹം പിന്നീട് കല്യാണത്തിൽനിന്ന് പിന്മാറുകയായിരുന്നെന്നും പരാതിയിൽ ആരോപിച്ചിരുന്നു. തുടർന്ന് എം.എൽ.എ.യുടെപേരിൽ ബലാത്സംഗക്കുറ്റത്തിനു പോലീസ് കേസെടുത്തു. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ജൂൺ ഒന്നിനു ത്രിപുര ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതിനിടെയാണ് ഇരുവരും ഒത്തുതീർപ്പിലെത്തിയത്. പരാതിയുമായി മുന്നോട്ടുപോകില്ലെന്ന് യുവതി തീരുമാനിച്ചെന്നും അഗർത്തലയിലെ ചതുർദാസ് ദേവതാ ക്ഷേത്രത്തിൽ തങ്ങൾ വിവാഹിതരായെന്നും എം.എൽ.എ.തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. Content Highlights:tripura mla, Rape case
from mathrubhumi.latestnews.rssfeed http://bit.ly/2WtjZZd
via
IFTTT
No comments:
Post a Comment