‘പിണറായിപ്പേടിയോ’ ഹേയ് വെറുതേ... - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 10, 2019

‘പിണറായിപ്പേടിയോ’ ഹേയ് വെറുതേ...

തിരുവനന്തപുരം: 'മോദിപ്പേടി' പോലെ 'പിണറായിപ്പേടി'യും കേരളത്തിൽ എൽ.ഡി.എഫിന്റെ പരാജയത്തിനു കാരണമായെന്ന പ്രതിപക്ഷവാദം നിരാകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യോഗി ആദിത്യനാഥ് ജയിലിൽ അടച്ചതുപോലെ ഇവിടെ മാധ്യമപ്രവർത്തകർക്കെതിരേ നടപടിയെടുക്കാത്തതാണ് പേടിയുടെ അന്തരീക്ഷമില്ലാത്തതിനു തെളിവെന്നനിലയിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. നിയമസഭയിലെ ധനാഭ്യർഥന ചർച്ചയിൽ കെ.സി. ജോസഫാണ് പിണറായിപ്പേടിയും ഇടതുപക്ഷത്തിന്റെ പരാജയകാരണമായെന്ന് അഭിപ്രായപ്പെട്ടത്. ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് തിരിച്ചടി നേരിട്ടെന്നത് വാസ്തവമാണ്. ഇത് താത്കാലികമാണ്. യഥാർഥ വസ്തുതകൾ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. മാറി വോട്ടുചെയ്തവർക്ക് തങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലായിട്ടുണ്ട്. ആ തിരിച്ചറിവ് വലിയ തിരിച്ചടിയായി വൈകാതെ യു.ഡി.എഫിന് അനുഭവിക്കാനാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിൽ കമ്യൂണിസ്റ്റ് ഭരണത്തിൽ മതസൗഹാർദം നിലനിന്നു. അവിടെ വർഗീയ ധ്രുവീകരണമുണ്ടാക്കി നേട്ടംകൊയ്യാനുള്ള ബി.ജെ.പി.യുടെ ശ്രമത്തെ പിന്തുണയ്ക്കുകയാണ് തൃണമൂലും കോൺഗ്രസും ചെയ്തത്. കേരളത്തിൽ ചില മണ്ഡലങ്ങളിൽ എന്തു സംഭവിച്ചുവെന്ന് എല്ലാർക്കുമറിയാം. തങ്ങളുടെ വോട്ട് മറിഞ്ഞുപോയെന്ന് ചില ബി.ജെ.പി. സ്ഥാനാർഥികൾതന്നെ വിലപിക്കുന്നത് കേട്ടു- പിണറായി പറഞ്ഞു. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാതെ ഇന്ത്യയിലെ ഏക സി.പി.എം. മുഖ്യമന്ത്രിയായ പിണറായി വിജയൻ സുഖവാസത്തിനു വിദേശത്തുപോയെന്ന് കെ.സി. ജോസഫ് ആരോപിച്ചു. കോൺഗ്രസിന്റെ പിന്തുണയോടെ മത്സരിച്ചതുകൊണ്ടാണ് തമിഴ്നാട്ടിലെ സി.പി.എം. സ്ഥാനാർഥികളുടെ പ്രചാരണത്തിന് പിണറായി പോകാതിരുന്നതെന്ന് എൻ.എ. നെല്ലിക്കുന്ന് പറഞ്ഞു. മോദിപ്പേടിയുണ്ടായിരുന്നു മോദിഭയം യഥാർഥത്തിലുള്ള ആശങ്കയായിരുന്നു. പിണറായിപ്പേടി പരാജയകാരണമായെന്നത് പുതിയ വാദമാണ്. ഇവിടെ അങ്ങനെയൊരു പേടിയില്ല. മുഖ്യമന്ത്രിയെ വിമർശിച്ച രണ്ട് മാധ്യമപ്രവർത്തകരെ യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം ജയിലിൽ അടച്ചു. എന്നാൽ, ഇവിടെ വർഗീയ ചേരിതിരിവിന് ആഹ്വാനംചെയ്യുന്ന തരത്തിലുള്ള വാർത്താവതാരകരുണ്ടായിട്ടും നടപടിയെടുത്തില്ല. അത്തരം അവതാരകർ ഒരു പേടിയുമില്ലാതെ ഇപ്പോഴും അതേതരത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. -മുഖ്യമന്ത്രി പിണറായി വിജയൻ Content Highlights:pinarayi vijayan against oppositions allegations


from mathrubhumi.latestnews.rssfeed http://bit.ly/2WBCjEd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages