മെക്‌സിക്കോ സിറ്റിയില്‍ ഇനി മുതല്‍ ലൈംഗിക തൊഴില്‍ നിയമപരം. ലൈംഗിക തൊഴിലിനുണ്ടായിരുന്ന വിലക്ക് നീക്കിയതോടെയാണിത്. ലൈംഗിക കടത്തിന് ആയിരക്കണക്കിന് മെക്‌സിക്കന്‍ സ്ത്രീകളും കുട്ടികളുമാണ് ഇരകളാകുന്നത്. ഇതിനെതിരെ സ്വീകരിച്ച ആദ്യ നടപടി കൂടിയാണിത്. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പരാതി ഉയര്‍ന്നാല്‍ അവരെ അറസ്റ്റ് ചെയ്യുകയും പിഴയീടാക്കുകയും ചെയ്യുന്നതായിരുന്നു നിലവിലെ നിയമം. 38-0 എന്ന വോട്ടിംഗ് നിലയിലാണ് മെക്‌സിക്കോ സിറ്റി കോണ്‍ഗ്രസില്‍ പുതിയ നിയമം പാസ്സാക്കിയത്.
പുരുഷന്മാര്‍ക്ക് ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്ന നിയമമാണ് ഇതെന്ന് രാജ്യം ഭരിക്കുന്ന മധ്യ ഇടതുപക്ഷ പാര്‍ട്ടിയുടെ ഒരു നേതാവായ ടെമിസ്റ്റോകള്‍സ് വില്ലനുവ പറഞ്ഞു. 'ലൈംഗിക തൊഴിലാളികളെ നിയന്ത്രിക്കുന്നതിനുള്ള ആദ്യ ചുവട് കൂടിയാണ് ഇത്. മനുഷ്യക്കടത്തിനെതിരെ പോരാടാനും, ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനും ഈ നിയമം സഹായിക്കും', - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെക്‌സിക്കോ സിറ്റിയിലെ ചിലയിടങ്ങളില്‍ ലൈംഗിക തൊഴില്‍ നിയമപരമാണെങ്കിലും ചില നിയമങ്ങള്‍ ഇവരെ കുടരുക്കിലാക്കാറുണ്ട്. ഇത് ക്രിമിനല്‍ സംഘങ്ങള്‍ പലപ്പോഴും മുതലെടുക്കാറുമുണ്ട്. നിര്‍ബന്ധിത ലൈംഗിക തൊഴില്‍ ഏറ്റവും അധികം നടക്കുന്ന രാജ്യമാണ് മെക്‌സിക്കോ എന്നാണ് വിവരം.
ലൈംഗിക തൊഴിലിനായുള്ള പുതിയ നിയമം മെക്‌സിക്കോയില്‍ പല വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. മനുഷ്യക്കടത്തിന് പുതിയ നിയമം കൂടതല്‍ സൗകര്യം ഒരുക്കികൊടുക്കുമെന്നാണ് സാമൂഹ്യ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
from mangalam.com http://bit.ly/2WafqCK
via IFTTT
No comments:
Post a Comment