പാലക്കാട്: അന്തര്‍സംസ്ഥാന സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി ആളുകള്‍ക്ക് പരിക്ക്. ബെംഗളൂരുവില്‍ നിന്നും കൊട്ടാരക്കരയിലേക്ക് പോന്ന ബസ്സാണ് പാലക്കാട് നല്ലേപ്പള്ളിയില്‍ വച്ച് പാടത്തേക്ക് മറിയുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയ്ക്കാണ് അപകടമുണ്ടായത്. എന്നാല്‍ പരിക്കേറ്റവരെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും നില ഗുരുതരമല്ല.
നാല്‍പതോളം പേരാണ് ബസ്സിലുണ്ടായിരുന്നത്. ബസ്സിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്താണ് പലരേയും പുറത്തെടുത്തത്. പിന്നീട് അഗ്നിശമന സേനയെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മറ്റുള്ളവരെ രക്ഷിച്ചു. വാളയാര്‍ വഴി വരേണ്ട ബസ്സ് എന്തിനാണ് ചിറ്റൂര്‍ ഭാഗത്തുകൂടി എന്തിന് വന്നുവെന്ന് വ്യക്തമല്ല.
from mangalam.com http://bit.ly/2XkUg6B
via IFTTT
No comments:
Post a Comment