ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയുംനേതൃത്വത്തിൽഅയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് ശിവസേനയുടെ രാജ്യസഭാഎം പി സഞ്ജയ് റാവത്ത്. രാമക്ഷേത്രം നിർമിക്കാനാണ് 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്ക് ഭൂരിപക്ഷം ലഭിച്ചതെന്നും റാവത്ത് വാർത്താ ഏജൻസിയായ എ എൻ ഐയോടു പറഞ്ഞു. "രാമക്ഷേത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള ഒരു ക്രെഡിറ്റും എടുക്കാൻ ഞങ്ങൾക്ക്(ശിവസേന)താത്പര്യമില്ല. നിർമാണം മോദിയുടെയും യോഗിയുടെയും നേതൃത്വത്തിലായിരിക്കുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിട്ടുണ്ട്. ബി ജെ പി നേതൃത്വം നൽകിയ എൻ ഡി എ 2019ൽ മികച്ച ഭൂരിപക്ഷം നേടിയത് രാമക്ഷേത്രം നിർമിക്കാനാണ്",റാവത്ത് പറഞ്ഞു. ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ ഇന്ന്(ഞായറാഴ്ച) അയോധ്യയിൽ സന്ദർശനം നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പിനു ശേഷം എംപിമാരുമൊത്ത് ദർശനം നടത്തുമെന്ന് കഴിഞ്ഞതവണ വന്നപ്പോൾ ഉദ്ധവ് വ്യക്തമാക്കിയിരുന്നെന്നും ഈ വാക്ക് പാലിക്കാനാണ് അദ്ദേഹം ഇന്നെത്തുന്നതെന്നും റാവത്ത് കൂട്ടിച്ചേർത്തു. 18 നിയുക്ത എം പിമാർക്കൊപ്പമാണ് ഉദ്ധവ് അയോധ്യാ സന്ദർശനം നടത്തുന്നത്. content highlights:ram temple would be constructed under pm modi and cm yogi adityanath says shivsena mp
from mathrubhumi.latestnews.rssfeed http://bit.ly/2wWfo7F
via
IFTTT
No comments:
Post a Comment