കോട്ടയം:കേരളാ കോൺഗ്രസ് എം പിളർപ്പിലേക്ക് അടുക്കുന്നതായി സൂചന. കോട്ടയത്ത് ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് ജോസ് കെ മാണി വിളിച്ച സംസ്ഥാന കമ്മറ്റി യോഗം നിയമവിരുദ്ധമാണെന്ന് പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫ്. പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ പ്രവർത്തനമാണിത്. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി ഉൾപ്പെടെയുള്ള എം പിമാർക്കും എം എൽ എമാർക്കും പി ജെ ജോസഫ് ഇ മെയിൽ സന്ദേശം അയച്ചു. നാനൂറോളം അംഗങ്ങളുള്ള സംസ്ഥാന കമ്മറ്റിയിലെ മൂന്നൂറോളം അംഗങ്ങൾ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്നാണ് ജോസ് കെ മാണി പക്ഷം അവകാശപ്പെടുന്നത്. കെ എം മാണി അന്തരിച്ചതിനെ തുടർന്ന് പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തുണ്ടായ ഒഴിവ് നികത്താൻ സംസ്ഥാന കമ്മറ്റി ചേർന്ന് പുതിയ ചെയർമാനെ തിരഞ്ഞെടുക്കണമെന്നാണ് ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യം പി ജെ ജോസഫ് പക്ഷം തള്ളുകയായിരുന്നു. വർക്കിങ് ചെയർമാൻ, ചെയർമാൻ സ്ഥാനത്തേക്ക് എത്തുമെന്ന നിലപാടാണ് ജോസഫ് പക്ഷം സ്വീകരിച്ചു പോന്നത്. ഇത് ഇരുപക്ഷങ്ങളും തമ്മിലുള്ള അധികാര വടംവലിയിലേക്ക് നീങ്ങുകയായിരുന്നു. സംസ്ഥാന കമ്മറ്റി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സമിതിയിലെ 127അംഗങ്ങൾ ഒപ്പിട്ട കത്ത് ജോസ് കെ മാണി വിഭാഗം ജോസഫിന് നൽകിയിരുന്നു.എന്നാൽ ഇതിനു ജോസഫ് തയ്യാറായില്ല. ഇതിനു പിന്നാലെയാണ് ജോസ് കെ മാണി വിഭാഗം സംസ്ഥാന കമ്മറ്റിവിളിച്ചിരിക്കുന്നത്. ഇന്നത്തെ യോഗം ചേരലിനെ വിമത പ്രവർത്തനമായി കണക്കാക്കാനാകില്ല. യോഗത്തിൽ പുതിയ ചെയർമാനെ കണ്ടെത്തും. പി ജെ ജോസഫിനു വേണമെങ്കിൽ വോട്ടെടുപ്പിൽ പങ്കെടുക്കാം. വോട്ടെടുപ്പിൽ വിജയിക്കുന്ന ആൾ പുതിയ ചെയർമാൻ- എന്ന ഫോർമുലയാണ് ജോസ് കെ മാണി മുന്നോട്ടുവെച്ചിരിക്കുന്നത്. സംസ്ഥാന കമ്മറ്റിയിൽ ജോസ് കെ മാണി വിഭാഗത്തിനാണ് ഭൂരിപക്ഷം. ഇതു കണക്കാക്കിയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ നീക്കം. എന്നാൽ ഇതിനെ വിമത നീക്കമായാണ് പി ജെ ജോസഫ് കണക്കാക്കുന്നത്. അതുകൊണ്ട് ഇതിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ജോസഫിന്റെ നീക്കം. പാർട്ടിയിലെ മുതിർന്ന നേതാവും എം എൽ എയുമായ സി എഫ് തോമസ് ജോസ് കെ മാണിക്കൊപ്പമല്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. മാണി വിഭാഗത്തിൽ നേരിയ വിള്ളൽ വരുത്താനും ജോസഫ് വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ജോയ് ഏബ്രഹാം നേരത്തെ തന്നെ ജോസഫ് പക്ഷത്തേക്ക് എത്തിയിരുന്നു. content highlights:pj joseph directs mps and mlas to not attend state committee called by jose k mani
from mathrubhumi.latestnews.rssfeed http://bit.ly/2WOS5f9
via
IFTTT
No comments:
Post a Comment