കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍-20 ലോകകപ്പ് കിരീടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 15, 2019

കൊറിയയെ തോല്‍പ്പിച്ച് യുക്രൈന് അണ്ടര്‍-20 ലോകകപ്പ് കിരീടം

ലോഡ്സ്: അണ്ടർ-20 ലോകകപ്പ് ഫുട്ബോൾ കിരീടം യുക്രൈന്. ഫൈനലിൽ ദക്ഷിണ കൊറിയയെ 3-1ന് തകർത്താണ് യുക്രൈന്റെ കിരീടനേട്ടം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം യുക്രൈന്റെ യുവനിര തിരിച്ചുവരികയായിരുന്നു. അഞ്ചാം മിനിറ്റിൽ തന്നെ കൊറിയക്ക് പെനാൽറ്റി ലഭിച്ചു. ആ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലീ കാങ് ഇൻ കൊറിയയെ മുന്നിലെത്തിച്ചു. എന്നാൽ സുപ്രിയഹയുടെ ഇരട്ട ഗോളിൽ യുക്രൈൻതിരിച്ചടിച്ചു. 33-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തിയ സുപ്രിയഹ 52-ാം മിനിറ്റിൽ യുക്രൈന് ലീഡ് നൽകി. പിന്നീട് സമനിലക്ക് വേണ്ടിയായി കൊറിയയുടെ പോരാട്ടം. എന്നാൽ അതിനിടയിൽ അതിവേഗ കുതിപ്പിലൂടെ സതഷ്വെലിയുക്രൈന്റെ വിജയമുറപ്പിച്ച ഗോളൾ നേടി. സെമിഫൈനലിൽ ഇറ്റലിയെ തോൽപ്പിച്ചായിരുന്നു യുക്രൈൻ മുന്നേറിയത്. അവരുടെ ആദ്യ അണ്ടർ-20 ലോകകപ്പ് കിരീടം കൂടിയാണിത്. Content Highlights: Ukraine Beat South Korea to Be Crowned Champions U-20 World Cup 2019


from mathrubhumi.latestnews.rssfeed http://bit.ly/2MNxBPf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages