ലോകമഹായുദ്ധം പ്രണയത്തെ 'പിരിച്ചു': 75 വര്‍ഷത്തിനു ശേഷം ഒരു അത്യപൂര്‍വ കണ്ടുമുട്ടല്‍, ജെനിനെ ചേര്‍ത്തുപിടിച്ച് റോബിന്‍സണ്‍! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 15, 2019

ലോകമഹായുദ്ധം പ്രണയത്തെ 'പിരിച്ചു': 75 വര്‍ഷത്തിനു ശേഷം ഒരു അത്യപൂര്‍വ കണ്ടുമുട്ടല്‍, ജെനിനെ ചേര്‍ത്തുപിടിച്ച് റോബിന്‍സണ്‍!

പ്രണയത്തിന് മരണമില്ലെന്നും അത് കാലത്തെ അതിജീവിക്കുമെന്നുമൊക്കെ പറയാറുണ്ട്. 98കാരന്‍ കെ.ടി റോബിന്‍സണിന്റെയും 92കാരി ജെനിന്റെയും ജീവിതത്തില്‍ ഇത് സത്യമായിരിക്കുന്നു. 75 വര്‍ഷത്തെ പഴക്കമാണ് ഇരുവരുടെയും പ്രണയത്തിന്. 1944ല്‍ രണ്ടാം ലോകമഹായുദ്ധ സമയത്താണ് ഇരുവരും കണ്ടുമുട്ടിയത്. അന്ന് അമേരിക്കന്‍ പട്ടാളക്കാരനായി സേവനം അനുഷ്ടിക്കുകയായിരുന്നു 24കാരനായ റോബിന്‍സണ്‍.

ഫ്രാന്‍സിന്റെ വടക്ക് കിഴക്കുള്ള മൊര്‍ത്ത്‌മോസല്‍ വിഭാഗത്തിലായിരുന്നു റോബിന്‍സണ്‍ ജോലി ചെയ്തിരുന്നത്. അന്ന് 18കാരിയായ ജെനിനെ ഇവിടെ വെച്ചാണ് ഇദ്ദേഹം കണ്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായി. എന്നാല്‍ യുദ്ധത്തിന്റെ ഭാഗമായി കിഴക്കന്‍ മേഖലയിലേക്ക് റോബിന്‍സണ്‍ മാറ്റപ്പെട്ടു. ഇതോടെ ഇരുവരുടെയും ബന്ധം മുറിഞ്ഞു. റോബിന്‍സണ്‍ പിന്നീട് വിവാഹിതനായി. എങ്കിലും ജെനിന്റെ ഓര്‍മ്മകള്‍ ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ജൂണ്‍ ആറിന് രണ്ടാം ലോക മഹായുദ്ധത്തിലെ ഡിഡേയുടെ 75ാം വാര്‍ഷികമായിരുന്നു. അന്നത്തെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കാന്‍ ഒരു ഫ്രഞ്ച് ടിവി റോബിന്‍സണിനെ സമീപിച്ചു.

അന്നത്തെ ആല്‍ബവും മറ്റും അവരെ കാണിക്കുന്നതിനിടയില്‍ ജെനിന്റെ ചിത്രവും കണ്ടു. ജെനിനെ തേടി കണ്ടുപിടിച്ചു തരാമോയെന്ന് ടിവി സംഘത്തോട് റോബിന്‍സണ്‍ ആവശ്യപ്പെട്ടു. അവര്‍ മരിച്ചിരിക്കുമോയെന്ന സംശയവും റോബിന്‍സണ്‍ പങ്കുവെച്ചു. റോബിന്‍സണിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനുള്ള ശ്രമത്തിലായി പിന്നീട് ടിവി സംഘം. തുടര്‍ന്ന് ഇവര്‍ ജെനിനെ കണ്ടെത്തുകയും റോബിന്‍സണിന്റെ അരികില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു.

ദൂരെ നിന്നു കണ്ടപ്പോള്‍ തന്നെ ഇരുവരുടെയും കണ്ണുകള്‍ നിറഞ്ഞു. അടുത്ത് എത്തിയതും നിറകണ്ണുകളോടെ ജെനിനെ ചേര്‍ത്തു പിടിച്ച് റോബിന്‍സണ്‍ പറഞ്ഞു ഞാന്‍ നിന്നെ എല്ലായ്‌പ്പോഴും സ്‌നേഹിച്ചിരുന്നു. ഒരിക്കലും നീ എന്റെ ഹൃദയത്തില്‍ നിന്ന് പുറത്തുപോയിട്ടില്ല.........യുദ്ധത്തിനു ശേഷം അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അവസാന നിമിഷം വരെ അദ്ദേഹത്തെ കണ്ടുമുട്ടാന്‍ കഴിയുമെന്ന് കരുതിരുന്നുവെന്നും ജെനിനും പറഞ്ഞു.



from mangalam.com http://bit.ly/2Ri0WzV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages