കെട്ടിടത്തിന്‌ ലൈസൻസ്‌ ലഭിച്ചില്ലെന്ന്‌ ആക്ഷേപം; പ്രവാസിവ്യവസായി ആത്മഹത്യ ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, June 18, 2019

കെട്ടിടത്തിന്‌ ലൈസൻസ്‌ ലഭിച്ചില്ലെന്ന്‌ ആക്ഷേപം; പ്രവാസിവ്യവസായി ആത്മഹത്യ ചെയ്തു

കണ്ണൂർ: ബക്കളത്തെ പാർഥാസ് കൺവെൻഷൻ സെന്റർ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയിൽ സാജൻ(48) വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു.ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.ആന്തൂർ നഗരസഭാ പരിധിയിലുള്ള അദ്ദേഹത്തിന്റെ കെട്ടിടം പ്രവർത്തിക്കുന്നതിനുള്ള ലൈസൻസ് ലഭിക്കാത്തതിനെത്തുടർന്ന് മാനസികവിഷമത്തിലായിരുന്നു സാജനെന്ന് ബന്ധുക്കൾ പറയുന്നു. 15 വർഷമായി നൈജീരിയയിൽ ബിസിനസ് നടത്തിവരികയായിരുന്നു. 15കോടിയോളം രൂപ ചെലവിൽ നിർമിച്ച കൺവെൻഷൻ സെന്റർ പൂർത്തിയായ ശേഷം പ്രവർത്തനാനുമതിക്കപേക്ഷിച്ച് കാത്തിരിക്കുകയായിരുന്നു സാജൻ.അതേസമയം ന്യൂനതകൾ പരിഹരിക്കാൻ ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്ന് നഗരസഭാധികൃതർ പറയുന്നു.പരേതരായ ലക്ഷ്മണന്റെയും മൈഥിലിയുടെയും മകനാണ് സാജൻ.ഭാര്യ: ബീന. മക്കൾ: പാർഥാസ്, അർഷിത. സഹോദരങ്ങൾ: ശ്രീജിത്ത്, ശ്രീലത, വത്സല, ഗുണശീല.


from mathrubhumi.latestnews.rssfeed http://bit.ly/2RvVOZr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages