ഹരിപ്പാട്: മക്കളില്ലാത്ത തനിക്ക് ചിതാഭസ്മം ഭാരതപ്പുഴയിൽ ഒഴുക്കാനും അന്ത്യകർമങ്ങൾ ചെയ്യാനുമൊക്കെ ഒരു മുസൽമാനോടാണ് പറഞ്ഞിരിക്കുന്നതെന്ന് കഥാകൃത്ത് ടി.പദ്മനാഭൻ പറഞ്ഞു. ഹരിപ്പാട്ട് സി.ബി.സി.വാര്യർ ഫൗണ്ടേഷൻ പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ ഭാര്യയുടെ ചിതാഭസ്മം വയനാട്ടിൽ നദിയിൽ ഒഴുക്കിയതും ബലിതർപ്പണം നടത്തിയതും കീഴ്ജാതിക്കാരനെന്ന് സമൂഹം വിശേഷിപ്പിക്കുന്ന വിഭാഗത്തിൽ നിന്നുള്ളയാളായിരുന്നു. വയസ്സ് തൊണ്ണൂറിലേക്ക് അടുക്കുമ്പോഴും മനസ്സിൽ യൗവനമുണ്ട്. ഞാനൊക്കെ സ്വാതന്ത്ര്യസമരം കളത്തിലിറങ്ങി കണ്ട് വളർന്നതാണ്. കരയിൽ ഇരുന്ന് കണ്ടതല്ല. മരണംവരെ ഖദർവസ്ത്രം ധരിക്കണമെന്നും മരണശേഷം ത്രിവർണപതാക പുതപ്പിക്കണമെന്നുമാണ് ആഗ്രഹം. നമ്മുടെ നാട് ഇന്നൊരു തിരിച്ചുപോക്കിലാണ്. ജാതീയമായ ചിന്തകൾ സമൂഹത്തിൽ വർധിക്കുകയാണ്. അടുത്തയിടെ മുംബൈയിൽ സഹപ്രവർത്തകരുടെ ജാതി അവഹേളനം സഹിക്കവയ്യാതെ ഡോക്ടർ ആത്മഹത്യചെയ്ത സംഭവം ഓർക്കണം. രാജ്യം ഭരിക്കുന്നവർതന്നെ ജാതിവിദ്വേഷം അടിച്ചേൽപ്പിക്കുകയാണ്. പണ്ടൊന്നും പേരിന്റെ കൂടെ ജാതി അത്ര വ്യാപകമല്ലായിരുന്നു. ഇപ്പോൾ കുട്ടികളുടെപോലും പേരിനൊപ്പം ജാതിവാൽ ചേർക്കുന്നു- പദ്മനാഭൻ പറഞ്ഞു. content highlights:t.padmanabhan
from mathrubhumi.latestnews.rssfeed http://bit.ly/2Xhl4ry
via
IFTTT
No comments:
Post a Comment