സംഗീതജ്ഞനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ മനോജ് നായരെ മരിച്ച നിലയില്‍ കണ്ടെത്തി. 50 വയസായിരുന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ വാടകവീട്ടില്‍ ശനിയാഴ്ച ഉച്ചയോടെ അദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കലാകാരന്‍, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം 2010ലാണ് ഫോര്‍ട്ട് കൊച്ചിയിലേക്ക് താമസം മാറ്റിയത്. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശിയാണ് മനോജ് നായര്‍.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുടമയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം നാല് ദിവസത്തോളം മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് നിഗമനം. മരണത്തില്‍ ദുരൂഹത ഉയര്‍ത്തുന്ന വിധത്തില്‍ മുറിവുകളോ പരിക്കുകളോ ഒന്നും ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് മനോജ് നായരെ കണ്ടിരുന്നെന്ന് പ്രദേശവാസിയായ ആന്റണി പറയുന്നു. തനിക്ക് അസുഖമുണ്ടെന്ന് ഈ സമയം അദ്ദേഹം അറിയിച്ചിരുന്നു. വെള്ളിയാഴ്ച മനോജുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2KCDSuu
via IFTTT
No comments:
Post a Comment