തിരുവല്ല: പ്രതിക്ക് ജാമ്യം നില്‍ക്കാന്‍ മദ്യലഹരിയില്‍ എത്തിയ ജാമ്യക്കാരന്‍ റിമാന്‍ഡിലായി. അതേസമയം, ഇയാളുടെ ആള്‍ജാമ്യത്തില്‍ പ്രതിക്ക് പുറത്തിറങ്ങുവാനും സാധിച്ചു. വെള്ളിയാഴ്ച തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേക്ക് കോടതിയിലാണ് രസകരമായ സംഭവമുണ്ടായത്.
ചെക്ക് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സുഹൃത്തിന്റെ സുഹൃത്തിനെ ജാമ്യം നില്‍ക്കുവാനാണ് ബിജു ചെല്ലപ്പനും സഹൃത്ത് ശ്രീകാന്തും കോടതിയില്‍ എത്തിയത്. ഇരുവരുടേയും ഉറപ്പ് സ്വീകരിച്ച കോടതി പ്രതിയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
പിന്നീട് തുടര്‍നടപടികള്‍ക്കിടെ ബിജു മദ്യലഹരിയിലാണെന്ന് കോടതിക്ക് സംശയമായതോടെയാണ് പോലീസിനെ വരുത്തി മെഡിക്കല്‍ പരിശോധയ്ക്ക് വിധേയനാക്കിയത്. മദ്യപിച്ചെന്ന് ബോധ്യമായതോടെ കോടതി സ്വയം കേസെടുത്ത് ബിജുവിനെ റിമാന്റ് ചെയ്യുകയായിരുന്നു.
from mangalam.com http://bit.ly/2Xt5aal
via IFTTT
No comments:
Post a Comment