ഗുരുവായൂർ: മോദിയുടെ സന്ദർശനത്തിനായി ഒഴിച്ചിട്ട തെക്കേനട. പത്തുമണിേയാടെ മോദി തെക്കേനടയിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തിയെന്ന വിവരം പരന്നു. മോദി എത്തുന്നതും കാത്ത് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലും സമീപത്തെ കൊച്ചുമൈതാനത്തും ജനക്കൂട്ടം. ഇവരെ പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞിരിക്കുകയാണ്. മോദിയുടെ വരവ് ചിത്രീകരിക്കുന്നതിനായി മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾ തയ്യാറെടുക്കുന്നതിനിടെ ജനക്കൂട്ടത്തിൽനിന്നൊരു മുദ്രാവാക്യം-സുരേഷ് ഗോപിജി കീ ജെയ്... ചിരിച്ചുകൊണ്ട് ഒറ്റയ്ക്ക് സുരേഷ് ഗോപി എം.പി. തെക്കേനടയിലൂടെ വരുന്നു. കസവ് മുണ്ടുടുത്ത് ഷാൾ പുതച്ച് കൈയിൽ നെയ്ക്കുപ്പിയുമായി ക്ഷേത്രത്തിലേക്ക്. അണികളുടെ ആവേശം മുദ്രാവാക്യമായി മുഴങ്ങി. അല്പം കഴിഞ്ഞ് ബി.ജെ.പി. നേതാക്കൾ സംഘമായി തെക്കേനടയിലൂടെ ക്ഷേത്രപരിസരത്തേക്കെത്തി. എച്ച്. രാജ, ഒ. രാജഗോപാൽ എം.എൽ.എ., പി.എസ്. ശ്രീധരൻ പിള്ള, പി.െക. കൃഷ്ണദാസ്, സി.കെ. പദ്മനാഭൻ, ബി. ഗോപാലകൃഷ്ണൻ എന്നിവരുമെത്തി. ക്ഷേത്രത്തിനുമുന്നിൽ കാത്തുനിന്ന നേതാക്കളോട് സംസാരിച്ച ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിൽ കടന്നത്. പ്രധാനമന്ത്രിക്കൊപ്പം കോയന്പത്തൂർ ആര്യവൈദ്യഫാർമസി (എ.വി.പി.) എം.ഡി. പി.ആർ. കൃഷ്ണകുമാറുമുണ്ടായിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുചടങ്ങിൽ സുരേഷ് ഗോപി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. Content Highlights:suresh gopi at guruvayoor,prime minister narendra modi temple visit
from mathrubhumi.latestnews.rssfeed http://bit.ly/2F1wSDT
via
IFTTT
No comments:
Post a Comment