'ദയവു ചെയ്ത് എന്നെ സഹായിക്കൂ, പ്രധാനമന്ത്രി'; സങ്കടം പറഞ്ഞ് ആസിം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 8, 2019

'ദയവു ചെയ്ത് എന്നെ സഹായിക്കൂ, പ്രധാനമന്ത്രി'; സങ്കടം പറഞ്ഞ് ആസിം

ഗുരുവായൂർ: പ്രധാനമന്ത്രിയുടെ പൊതുസമ്മേളന സദസ്സിൽ ഏറ്റവും മുന്നിലെ വരിയിൽ ആസിം ഇരിക്കുന്നുണ്ടായിരുന്നു. ഇരുകൈകളുമില്ലാത്ത,നടക്കാൻ ഒട്ടും ശേഷിയില്ലാത്ത ആ 13-കാരന്റെ അടുത്ത് ഒരു പ്ലക്കാർഡും ഉണ്ടായിരുന്നു. ദയവു ചെയ്ത് എന്നെ സഹായിക്കൂ, പ്രധാനമന്ത്രി എന്ന് ഇംഗ്ലീഷിൽ എഴുതിയതാണത്. കോഴിക്കോട് വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ഷെഹീദിന്റെയും ജംസിലയുടെയും മകനാണ് ആസിം. വെളിമണ്ണ ഗവ.മാപ്പിള സ്കൂളിലെ വിദ്യാർഥിയാണ് ആസിം. കഴിഞ്ഞ വർഷം ഏഴാം ക്ലാസ് ജയിച്ചു. ഇവിടെ ഹൈസ്കൂൾ വിഭാഗം ഇല്ലാത്തതിനാൽ ആസിമിന്റെ പഠനം മുടങ്ങിയിരിക്കുകയാണ്. മറ്റ് സ്കൂളുകളിലേക്ക് പോകാനുള്ള ശാരീരിക ശേഷിയില്ലാത്തതിനാൽ വെളിമണ്ണ സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്നാണ് ആസിമിന്റെ ആവശ്യം. 90 ശതമാനവും വൈകല്യമുള്ള ആസിമിന്റെ തുടർപഠനത്തിനായി വെളിമണ്ണ സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. പക്ഷേ, ഒരു വർഷമായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് കാര്യങ്ങൾ പറയണമെന്നാഗ്രഹിച്ചാണ് വന്നതെന്ന് ആസിമിന്റെ ഉപ്പ ഷെഹീദ് പറഞ്ഞു. പക്ഷേ,സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ അനുമതി ലഭിച്ചില്ല. എന്നാൽ, നിവേദനം പ്രധാനമന്ത്രിയുടെ കൈകളിലെത്തിച്ചു. ആസിമിന്റെ പഠനം തുടരാനുള്ള നടപടികൾ ബി.ജെ.പി. ഏറ്റെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറിയും വക്താവുമായ ബി. ഗോപാലകൃഷ്ണൻ അറിയിച്ചു. Content Highlights:asim specially abled boy at guruvayoor to meet prime minister narendra modim asks to help him for education


from mathrubhumi.latestnews.rssfeed http://bit.ly/2Zi6Ioi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages