സി.ഐ നവാസിനെ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 14, 2019

സി.ഐ നവാസിനെ കണ്ടെത്തി

കൊച്ചി: ഇന്നലെ കാണാതായ എറണാകുളം സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂരിൽ നിന്ന് റെയിൽവേ പോലീസാണ് അദ്ദേഹത്തെ കണ്ടെത്തിയത്. നാഗർകോവിൽ-കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. നവാസ് ബന്ധുവുമായിഫോണിൽ സംസാരിച്ചു. കേരള പോലീസ് സംഘത്തോടൊപ്പംഅദ്ദേഹംകേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. നവാസിന്റെ സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോൺഇപ്പോൾ ഓണാക്കിയിട്ടുണ്ട്. എന്നാൽ ബന്ധുക്കളോടും സുഹൃത്തുക്കളോടും അദ്ദേഹത്തെ വിളിക്കണ്ടന്നാണ് പോലീസ് നിർദേശിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മാനസിക സംഘർഷം കണക്കിലെടുത്താണിത്. വ്യാഴാഴ്ച പുലർച്ചെയാണ് നവാസിനെ കാണാതായത്. കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള നവാസ് ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ പി.എസ്. സുരേഷുമായി വയർലെസിൽ രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ ഡ്രൈവർ, അസിസ്റ്റന്റ് തസ്തികകളിൽ ജോലിവാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്താൻ ശ്രമിച്ച ചേർത്തല സ്വദേശിനിയെ നവാസ് അറസ്റ്റുചെയ്തിരുന്നു. ഇത് എ.സി.പി.യെ അറിയിക്കാത്തതിനെച്ചൊല്ലിയായിരുന്നു വാക്കേറ്റം. പിറ്റേന്നുരാവിലെയാണ് അദ്ദേഹത്തെ കാണാതായത്. നവാസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയിട്ടുണ്ട്. ഭർത്താവിനെ മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചെന്നും പരാതിയിൽ ആരോപണമുണ്ട്. നവാസിനെ കാണാതായ കേസിൽ ആരോപണവിധേയനായ എറണാകുളം എ.സി.പി. പി.എസ്. സുരേഷിനെ ചോദ്യംചെയ്തു. കൊച്ചി സിറ്റി പോലീസ് ഡി.സി.പി. ജി. പൂങ്കുഴലിയാണ് ചോദ്യം ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ചോദ്യംചെയ്യൽ മുക്കാൽ മണിക്കൂറോളം നീണ്ടു. നവാസിന്റെ ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുന്നുണ്ടെന്നും കേസിൽ പ്രഥമപരിഗണന നൽകുന്നത് നവാസിനെ കണ്ടെത്തുന്നതിനുതന്നെയാണെന്നും പൂങ്കുഴലി പറഞ്ഞു. content highlights:eranakulam central station ci navas VS


from mathrubhumi.latestnews.rssfeed http://bit.ly/2INzmGT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages