കൊണ്ടോട്ടി: ഡൽഹിയിൽനിന്ന് കരിപ്പൂരിലേക്ക് ശനിയാഴ്ച മുതൽ നേരിട്ട് വിമാന സർവീസ് വരുന്നു. ബുധൻ, ശനി ദിവസങ്ങളിലാണ് എയർ ഇന്ത്യ കരിപ്പൂരിലേക്ക് നേരിട്ട് സർവീസ് നടത്തുക. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ കണ്ണൂർവഴി നിലവിലുള്ള സർവീസ് തുടരും. സമയക്രമം ഇങ്ങനെ: ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 9.05-ന് ഡൽഹിയിൽനിന്ന് പുറപ്പെടുന്ന വിമാനം 12.15-ന് കരിപ്പൂരിലെത്തും. ഒരുമണിക്ക് കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനം ഒന്നരയ്ക്ക് അവിടെയെത്തും. 2.05-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 5.15-ന് ഡൽഹിയിൽ തിരിച്ചെത്തും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ 9.05-ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് 12.15-ന് കണ്ണൂരെത്തും. ഒന്നിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 1.30-ന് കോഴിക്കോട്ടെത്തും. 2.15-ന് ഡൽഹിയിലേക്ക് പുറപ്പെട്ട് 5.15-ന് അവിടെയെത്തും. ഈ സമയക്രമത്തിലായിരുന്നു കരിപ്പൂരിൽനിന്ന് അഞ്ച്ദിവസവും എയർ ഇന്ത്യ ഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്നത്. രണ്ടുദിവസം നേരെ കരിപ്പൂരിലേക്ക് വരുന്നത് കോഴിക്കോട്ടുനിന്നുള്ള യാത്രക്കാർക്ക് നേട്ടമാണ്. content highlights:delhi-kozhikode direct service, air india
from mathrubhumi.latestnews.rssfeed http://bit.ly/2INy3bd
via
IFTTT
No comments:
Post a Comment