നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയുടെ റീ-കാർപ്പറ്റിങ് പ്രവർത്തനം നവംബറിൽ തുടങ്ങും. പത്തുവർഷം കൂടുമ്പോൾ ചെയ്യേണ്ട റൺവേ നവീകരണ പ്രവർത്തനങ്ങളാണ് ആരംഭിക്കുന്നത്. അതിനാൽ, നവംബർ 20 മുതൽ നാല് മാസത്തേക്ക് വിമാനത്താവളത്തിൽ നിന്നുള്ള പകൽ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ കാലയളവിലെ പകൽ സർവീസുകൾ രാത്രിയിലേക്ക് മാറ്റും. സർവീസുകൾ പുനഃക്രമീകരണക്കണമെന്ന് ആവശ്യപ്പെട്ട് 'സിയാൽ' വിമാനക്കമ്പനികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. 1999-ലാണ് കൊച്ചി വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. 2009-ൽ ആദ്യ റൺവെ റീ-കാർപ്പറ്റിങ് നടന്നു. 2019-ൽ രണ്ടാം റീ-കാർപ്പറ്റിങ് നടത്തേണ്ടതുണ്ട്. അതിനാലാണ് നവംബർ 20 മുതൽ 2020 മാർച്ച് 28 വരെയുള്ള കാലയളവിൽ റീ-കാർപ്പറ്റിങ് ജോലികൾ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ വൈകീട്ട് ആറ് വരെയാണ് നിർമാണ പ്രവർത്തനം. 3,400 മീറ്റർനീളവും 60 മീറ്റർ വീതിയുമുള്ള റൺവേയിൽ ഓരോ ഭാഗത്തും റീ ടാറിങ് നടത്തും. ടാറിങ് നടത്തിയ സ്ഥലം മണിക്കൂറുകളിൽക്കുള്ളിൽ ലാൻഡിങ്ങിന് സജ്ജമാക്കുകയും വേണം. കാറ്റഗറി-വൺ റൺവേ ലൈറ്റിങ് സംവിധാനമാണ് സിയാലിനുള്ളത്. ഇത് കാറ്റഗറി-ത്രീയിലേക്ക് ഉയർത്തും. ഇപ്പോൾ റൺവേയിൽ 30 മീറ്റർ അകലത്തിലാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇത് 15 മീറ്ററാക്കും. 1500-ൽ അധികം പുതിയ ലൈറ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. യാത്രക്കാർ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യം പരിഗണിച്ചാണ് വിമാനകമ്പനികൾക്ക് മുൻകുറായി നിർദേശം നൽകിയത്. 151 കോടി രൂപയാണ് റൺവേ-റീ കാർപ്പറ്റിങ് ജോലികൾക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. കൊച്ചി വിമാനത്താവളത്തിൽ പ്രതിദിനം ശരാശരി 240 ടേക് ഓഫ്/ലാൻഡിങ് നടക്കുന്നുണ്ട്. അന്താരാഷ്ട്ര സർവീസുകളിൽ ഭൂരിഭാഗവും ഇപ്പോൾത്തന്നെ വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയാണ്. 35 ആഭ്യന്തര സർവീസുകൾ പുതിയ സമയക്രമത്തിലേക്ക് മാറ്റേണ്ടി വരും. Content Highlights:runway renovation in kochi airport
from mathrubhumi.latestnews.rssfeed http://bit.ly/31yC5wH
via
IFTTT
No comments:
Post a Comment