തൃശ്ശൂർ: പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എൻ.എല്ലിനെ 3ജിയിൽ ഒതുക്കി, സ്വകാര്യ കമ്പനികൾക്ക് 5ജി നൽകാനുള്ള നീക്കം തകൃതി. കഴിഞ്ഞദിവസം ന്യൂഡൽഹിയിൽ ചേർന്ന ഡിജിറ്റൽ കമ്മിഷന്റെ യോഗത്തിലെ പ്രധാന ചർച്ച 5ജി സ്പെക്ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. എന്നാൽ, ബി.എസ്.എൻ.എല്ലിന് 4ജി സ്പെക്ട്രം നൽകുന്നത് അജൻഡയിൽപോലും വന്നില്ല. 5ജി സ്പെക്ട്രം പരീക്ഷണ അടിസ്ഥാനത്തിൽ ഒരു കൊല്ലത്തേക്ക് അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് ഡിജിറ്റൽ കമ്മിഷൻ ശുപാർശ നൽകിയിരുന്നു. ലേലം വരുമ്പോൾ അതിഭീമമായ തുക ആവരുതെന്നാണ് വ്യാഴാഴ്ച ചേർന്ന യോഗത്തിന്റെ പ്രധാന ശുപാർശ. ടെലികോം വകുപ്പിന്റെ കീഴിൽ തീരുമാനമെടുക്കാനുള്ള ഉന്നതസമിതിയാണ് ഡിജിറ്റൽ കമ്മിഷൻ. 3ജിയിൽ നിൽക്കുന്ന ബി.എസ്.എൻ.എൽ. 4ജി സ്പെക്ട്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ട് രണ്ടുവർഷമായി. 13,500 കോടി രൂപ അടയ്ക്കാമെന്ന് അറിയിച്ചിട്ടും പരിഗണിച്ചിട്ടില്ല. തുടർന്ന്, കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. 5ജിയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി വരുന്ന ഈ സമയത്ത് ബി.എസ്.എൻ.എല്ലിന് ഇനി 5ജി കൊടുക്കുന്നതാണ് നല്ലതെന്ന് ഒരു വാദമുണ്ട്. എന്നാൽ, 5ജി സ്പെക്ട്രം അനുവദിക്കാൻ വൻതുക കൊടുക്കേണ്ടിവരും. സ്വകാര്യ കമ്പനികൾക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ അവസരം. ലേലത്തിലെ ഏറ്റവും ഉയർന്ന തുക അടച്ചാലേ ബി.എസ്.എസ്.എല്ലിന് സ്പെക്ട്രം കിട്ടൂ. ഒരു മെഗാ ഹെർട്സിന് 492 കോടി രൂപയാണ് 5ജിക്ക് നിലവിൽ ടെലികോം വകുപ്പ് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില. ഇതിൽനിന്നാണ് ലേലം തുടങ്ങുക. ചുരുങ്ങിയത് 10 മെഗാ ഹെർട്സ് എങ്കിലും കമ്പനികൾക്കുവേണം. ലേലത്തുക വൻതോതിൽ ഉയരുമെന്ന് മുൻകൂട്ടിക്കണ്ടാണ് ഡിജിറ്റൽ കമ്മിഷൻ അടിസ്ഥാനവില കുറയ്ക്കണമെന്ന് ശുപാർശ ചെയ്തത്. ലേലത്തുക കൂടിയാൽ മൊബൈൽ താരിഫ് കമ്പനികൾ ഉയർത്തും. content highlights:bsnl 3g, 4g, 5 g
from mathrubhumi.latestnews.rssfeed http://bit.ly/2INAhaj
via
IFTTT
No comments:
Post a Comment