മമതാ അന്ത്യശാസനത്തെ വെല്ലിവിളിച്ച് ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്: പിന്തുണയുമായി എയിംസിലെ ഡോക്ടര്‍മാരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 13, 2019

മമതാ അന്ത്യശാസനത്തെ വെല്ലിവിളിച്ച് ബംഗാളില്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക്: പിന്തുണയുമായി എയിംസിലെ ഡോക്ടര്‍മാരും

ന്യൂഡല്‍ഹി: മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അന്ത്യശാസനത്തെ വെല്ലുവിളിച്ച് പശ്ചിമ ബംഗാളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കുന്നു. ഇതോടെ സമരം ചെയ്യുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എയിംസിലെ റസിഡന്റ് ഡോക്ടര്‍മാരും ഇന്ന് പണിമുടക്കും.

മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ കണ്ടുവെങ്കിലും സമരക്കാര്‍ സമവായത്തിന് തയ്യാറായിരുന്നില്ല. ഇതോടെ വെള്ളിയാഴ്ച 2 മണിക്ക് മുന്‍പ് ജോലിയില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനിടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ബംഗാളില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിശ്ചലമായ അവസ്ഥയിലാണുള്ളത്.

സംഭവത്തില്‍ സിപിഎമ്മും ബിജെപിയും ഹിന്ദു മുസ്ലീം വര്‍ഗ്ഗീയ രാഷ്ട്രീയം കളിക്കുന്നതിന് വേണ്ടി ഉണ്ടാക്കിയതാണെന്ന് മമതാ ബാനര്‍ജി ആരോപിച്ചിരുന്നു. സമരക്കാര്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ കേസരി നാഥ് ത്രിപാതിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച്ച എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചത് എന്നാരോപിച്ചാണ് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് എന്‍ആര്‍എസ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രിന്‍സിപ്പലും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ആശുപത്രി പരിസരത്ത് ആയുധമെതിയ പോലീസിന്റെ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും അക്രമികള്‍ക്കെതിരെ നടപടയെടുക്കണമെന്നുമാണ് ആവശ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. തിങ്കളാഴ്ച തുടങ്ങിയ സമരത്തില്‍ അത്യാഹിത വിഭാഗം അടക്കമുള്ള സേവനങ്ങള്‍ നിലച്ചിരിക്കുകയാണ്.



from mangalam.com http://bit.ly/2XOkkau
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages