കേരളത്തില്‍ നിന്നു ചാവേറുകളാകാന്‍ തയാറുള്ളവരുടെ പട്ടിക ശേഖരിച്ചു; കോയമ്പത്തൂരില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത അസ്ഹറുദ്ദീന്‍ ഐ.എസ്. തമിഴ്‌നാട് തലവന്‍; എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖകള്‍ പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 13, 2019

കേരളത്തില്‍ നിന്നു ചാവേറുകളാകാന്‍ തയാറുള്ളവരുടെ പട്ടിക ശേഖരിച്ചു; കോയമ്പത്തൂരില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത അസ്ഹറുദ്ദീന്‍ ഐ.എസ്. തമിഴ്‌നാട് തലവന്‍; എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് ലഘുലേഖകള്‍ പിടികൂടി

കൊച്ചി: കേരളത്തില്‍നിന്നു ചാവേറുകളാകാന്‍ തയാറുള്ളവരുടെ പട്ടിക ഐ.എസിന്റെ കോയമ്പത്തൂര്‍ ഘടകം ശേഖരിച്ചതായി വിവരം. ഇവര്‍ കേരളഘടകവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി കോയമ്പത്തൂരില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത മുഹമ്മദ് അസഹ്‌റുദീന്റെ മൊഴി. പ്രത്യേക എന്‍.ഐ.എ. കോടതി ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

ഭീകരപ്രവര്‍ത്തനത്തിനിടെ പിടിയിലായ റിയാസ് അബൂബക്കറുമായി ബന്ധപ്പെട്ട ഷാഹിന്‍ഷാ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊച്ചിയില്‍ എന്‍.ഐ.എ. കസ്റ്റഡിയിലാണ്. കോയമ്പത്തൂരില്‍നിന്നു കസ്റ്റഡിയിലെടുത്തവരുടെ കൂടുതല്‍ പങ്ക് മുഹമ്മദ് അസ്ഹറുദീനില്‍നിന്നു ലഭിക്കുമെന്നാണു പ്രതീക്ഷ.

കേരളത്തിലും തമിഴ്‌നാട്ടിലും ആരാധനാലയങ്ങളില്‍ ആക്രമണത്തിനു പദ്ധതിയിട്ട ആറുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോയമ്പത്തൂര്‍ സ്വദേശികളായ ടി. അസ്ഹറുദിന്‍, മുഹമ്മദ് അസ്ഹറുദിന്‍, ഷേയ്ഖ് ഹിദായത്തുള്ള, എം. അബൂബക്കര്‍, സദാം ഹുെസെന്‍, ഇബ്രാഹിം ഷാഹിന്‍ എന്നിവരെയാണു പ്രതിചേര്‍ത്തത്.

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന സഹ്‌റാന്‍ ഹാഷിമുമായി ഇവര്‍ക്കു ബന്ധമുള്ളതായി എന്‍.ഐ.എ കണ്ടെത്തിയിരുന്നു. കോയമ്പത്തൂരിലെ ഏഴുകേന്ദ്രങ്ങളില്‍ എന്‍.ഐ.എ സംഘം നടത്തിയ പരിശോധനയെ തുടര്‍ന്ന് കൂടുതല്‍ പേരോടു ചോദ്യംചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ പങ്കുണ്ടെന്നു കരുതുന്ന മലയാളി യുവാക്കളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണത്തിന് ഐ.എസ്. തയാറെടുക്കുന്നതായ വിവരത്തേത്തുടര്‍ന്ന് കോയമ്പത്തൂരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ. സംഘടനകളുടെ ലഘുലേഖകള്‍ പിടിച്ചെടുത്തു. റെയ്ഡിനേത്തുടര്‍ന്ന് അറസ്റ്റിലായ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ (32) തമിഴ്‌നാട്ടിലെ ഐ.എസ്. ഘടകത്തിന്റെ തലവനാണെന്ന് എന്‍.ഐ.എ. പ്രസ്താവനയില്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ ചാവേര്‍ സഹ്‌റാന്‍ ഹാഷിമിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തുമായിരുന്നു ഇയാള്‍.

കോയമ്പത്തൂരിലെ ഏഴിടത്തു നടന്ന റെയ്ഡില്‍ 14 മൊെബെല്‍ ഫോണ്‍, 29 സിം കാര്‍ഡ്, 10 പെന്‍ഡ്രൈവ്, മൂന്നു ലാപ്‌ടോപ്, മെമ്മറി കാര്‍ഡുകള്‍, 300 എയര്‍ഗണ്‍ തിരകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു. ചോദ്യംചെയ്യലിനായി നാലുപേരെ കസ്റ്റഡിയിലെടുത്തു. ''ഖിലാഫ ജിഎഫ്എക്‌സ്'' എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണു മുഹമ്മദ് അസ്ഹറുദ്ദീന്‍ ഭീകരവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നതെന്ന് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ക്കെതിരേ യു.എ.പി.എ. പ്രകാരം കേസ് ചുമത്തി.

എന്‍.ഐ.എ. റെയ്ഡിന് അനുബന്ധമായി തമിഴ്‌നാട് പോലീസും കോയമ്പത്തൂര്‍ നഗരത്തിലെ മൂന്നിടങ്ങളില്‍ പരിശോധന നടത്തി. തീവ്രവാദബന്ധം സംശയിക്കുന്ന ഷബിയുള്ള, മുഹമ്മദ് ഹുെസെന്‍, ഷാജാഖാന്‍ എന്നിവരുടെ കരിമ്പുകടയിലെയും ഉക്കടത്തെയും അന്‍പുനഗറിലെയും ബന്ധുവീടുകളിലായിരുന്നു പോലീസ് തെരച്ചില്‍. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഐ.എസ്. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ 30-നാണ് എന്‍.ഐ.എ. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്.



from mangalam.com http://bit.ly/2WKheYw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages