ഗുവാഹത്തി: സാമൂഹിക മാധ്യമങ്ങളിൽ വർഗീയ പരാമർശമുള്ള പോസ്റ്റിട്ടതിന് ബിജെപി ഐടി സെൽ അംഗത്തെ അസം പോലീസ് അറസ്റ്റ് ചെയ്തു. സമാനമായ പരാതിയിൽ ബിജെപിയുമായി ബന്ധമുള്ള രണ്ട് പേരെ കൂടി ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അസമിലെ ബിജെപിയുടെ ലോക്കൽ ഐടി സെൽ സെക്രട്ടറി നിതു ബോറയാണ് അറസ്റ്റിലായത്. ഒരു പ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇയാൾക്കെിരെയുള്ള പരാതിക്കാധാരം. ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയെ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടയാൾ ബലാത്സംഗം ചെയ്തെന്ന വ്യാജവാർത്തയാണ് പ്രചരിപ്പിച്ചത്. Content Highlights:BJP IT cell member arrested-posting communal remarks on social media
from mathrubhumi.latestnews.rssfeed http://bit.ly/2KfjS1T
via
IFTTT
No comments:
Post a Comment