അബുജ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നൈജീരിയന്‍ സന്ദര്‍ശനത്തിന്റെ അവസാനദിനത്തില്‍ നൈജീരിയന്‍ വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി. അബൂജയില്‍ വച്ചാണ് മുരളീധരന് നൈജീരിയന്‍ വൈസ് പ്രസിഡന്റ് പ്രോഫസര്‍ യെമി ഒസിന്‍ബാജോ സ്വീകരണം നല്‍കിയത്. തുടര്‍ന്ന് ധനമന്ത്രി ബെനിന്‍ എച്ച്. ഇ.യുമായും കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങളുടേയും ഒരുപോലെ പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസം അബൂജയിലെത്തിയ മുരളീധരന്‍ നൈജീരിയയുടെ ഡെമോക്രസി ഡേയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധിയായി നൈജീരിയയുടെ ജനാധിപത്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ നമുക്ക് അഭിമാനിക്കാനേറെയുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം തലസ്ഥാനമായ അബുജയിലെ ഈഗിള്‍ സ്‌ക്വയറിലായിരുന്നു ചടങ്ങ് നടന്നത്. 'ഡെമോക്രസി ഡേ' ആഘോഷചടങ്ങുകള്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഉദ്ഘാടനം ചെയ്തു. ഇന്ത്യക്ക് പുറമെ വിവിധ ലോകനേതാക്കളും ചടങ്ങിനെത്തിയിരുന്നു. ഈജിപ്റ്റ് മുന്‍ പ്രധാനമന്ത്രി ഷെരീഫ് ഇസ്മയിലുമായി കേന്ദ്രമന്ത്രി കൂടിക ്കാഴ്ച നടത്തി.
വെള്ളിയാഴ്ച ദുബായ് വഴി അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. കേന്ദ്ര വിദേശകാര്യമന്ത്രിയായി അധികാരത്തില്‍ എത്തിയതിന് ശേഷം മുരളീധരന്റെ ആദ്യ വിദേശയാത്രയാണിത്.
Multilateral engagements in #Abuja. @MOS_MEA was received by the VP of Nigeria H.E @ProfOsinbajo while FM of Benin H.E. @AAgbenonciMAEC and President @ecowas_cedeao H.E Mr Jean Claude Brou also met and discussed the issues of mutual importance. @MEAIndia @DrSJaishankar @VMBJP pic.twitter.com/4d9ZBxoejv— V. Muraleedharan (@MOS_MEA) June 13, 2019
ഡെമോക്രസി ഡേയില്‍ പങ്കെടുത്തതിനെക്കുറിച്ച് കേന്ദ്രമന്ത്രി പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
ജനാധിപത്യത്തിന്റെ സ്വതന്ത്ര വായു നൈജീരിയ ശ്വസിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രതിനിധിയായി നൈജീരിയയുടെ ജനാധിപത്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ നമുക്ക് അഭിമാനിക്കാനേറെയുണ്ട്. ഈ വലിയ ആഘോഷവേളയില്‍ നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയെ അഭിനന്ദിച്ചു. മാതാപിതാക്കളുടെ ഇരുപത്തിമൂന്നാമത്തെ പുത്രനായി ജനിച്ച് ദീര്‍ഘകാലത്തെ സൈനിക ജീവിതമനുഷ്ഠിച്ച ശ്രീ. മുഹമ്മദ് ബുഹാരി നൈജീരിയന്‍ ജനാധിപത്യത്തിലെ തിളങ്ങുന്ന നക്ഷത്രമാണിന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയെ പോലെ തന്നെ തുടര്‍ച്ചയായി രണ്ടാമതും ഭരണത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് അദ്ദേഹം. പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തന്നെയാണ് അദ്ദേഹത്തെ ജനസമ്മതനാക്കുന്നത്. അഴിമതിക്കെതിരെ ശക്തമായ നിലപാടാണ് അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്തെ ശ്രദ്ധേയമാക്കിയത്. മാത്രമല്ല രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്ന തികഞ്ഞ ജനാധിപത്യവാദിയാണ് പ്രസിഡന്റ് മുഹമ്മദ് ബുഹാരി.
പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേറ്റ ശ്രീ നരേന്ദ്ര മോദിക്ക് പ്രത്യേക ആശംസകളും അദ്ദേഹം നേര്‍ന്നു. ജനാധിപത്യ ദിന ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗത്തില്‍ രണ്ടു തവണ ഇന്ത്യയുടെ നേട്ടങ്ങള്‍ പ്രസിഡന്റ് ബുഹാരി എടുത്ത് പറയുകയുണ്ടായി. ഒന്ന് ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെക്കുറിച്ചായിരുന്നു. രണ്ടാമതായി ദാരിദ്യ നിര്‍മ്മാര്‍ജ്ജനത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും. നൈജീരിയയുടെ ജനാധിപത്യത്തിന്റെ വലിയ ആഘോഷവേളയില്‍ ഈ രാജ്യത്തെ ജനതയോടൊപ്പം ഞാനും പങ്കു ചേരുന്നു.
#MinistryofExternalAffairs #IndiaAfricaPartnership #Nigeria #DemocracyDay #MuhammaduBuhari
from mangalam.com http://bit.ly/2WGNhDI
via IFTTT
No comments:
Post a Comment