ജിദ്ദ: സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ പൈലറ്റ് എന്ന സ്ഥാനത്തിന് യാസ്മീൻ മൈമനി അർഹയായി. സ്വകാര്യ വിമാനക്കമ്പനിയായ 'നസ്മ ' എയർവേസിന്റെ അൽഖസീം തബൂക്കിലാണ് സ്വദേശി യുവതിയായ യാസ്മീൻ മൈമനി കഴിഞ്ഞ ദിവസം വിമാനമോടിച്ച് സ്വപ്നം സാക്ഷാത്കരിച്ചതും ചരിത്രത്തിൽ ഇടം നേടിയതും. ഉപരിപഠനം കഴിഞ്ഞു സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ലൈസൻസ് കിട്ടി ആറു വർഷത്തോളം കോ- പൈലറ്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. സ്വന്തമായി പൈലറ്റാവണമെന്ന മോഹം ഇപ്പോഴാണ് പൂർത്തിയാക്കിയതെന്നും അവർ പറഞ്ഞു. കഴിഞ്ഞ മാർച്ച് മാസമാണ് നസ്മ എയർക്രാഫ്റ്റിൽ പരിശീലകയായി കയറിയത്. പരീക്ഷണങ്ങൾ പൂർത്തിയാക്കുകയും എല്ലാ പരീക്ഷയിലും മികച്ചനേട്ടം കൈവരിക്കുകയും ചെയ്തതിന് ശേഷമാണ് വിമാനം പറത്തുവാനുള്ള അവസരം ലഭിച്ചതെന്നും അവർ വ്യക്തമാക്കി. തങ്ങൾ പരിശീലീപ്പിച്ച പതിനൊന്ന് പേരിൽ യാസ്മീൻ മൈമനിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് നസ്മയുടെ ഓപ്പറേഷൻ മാനേജർ അഹ്മദ് ജുഹനി പറഞ്ഞു. Content Highlights:Yasmin Al-Maimani became the first Saudi woman to get a pilot license
from mathrubhumi.latestnews.rssfeed http://bit.ly/2XagYkW
via
IFTTT
No comments:
Post a Comment