യോഗ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം- പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 20, 2019

യോഗ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം- പ്രധാനമന്ത്രി

റാഞ്ചി: യോഗയെ സാധാരണക്കാരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റാഞ്ചിയിലെ പ്രഭാത് താരാ മൈതാനത്ത് സംഘടിപ്പിച്ച യോഗാ ദിനാചരണത്തിന്റെ ദേശീയോദ്ഘാടന ചടങ്ങിൽസംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ആരോഗ്യത്തിനും സന്തോഷത്തിനും യോഗ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആധുനിക യോഗയെനഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക്എത്തിക്കാനുള്ള ശ്രമമാണ് തന്റേതെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെയും ആദിവാസികളുടെയും വീടുകളിലേക്ക് യോഗയെ എത്തിക്കണം. അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി യോഗയെ മാറ്റും. കാരണം രോഗങ്ങൾക്കൊണ്ട് കൂടുതൽ കഷ്ടപ്പെടുന്നത് അവരാണ്- അദ്ദേഹം പറഞ്ഞു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ യോഗാ ദിനം ആചരിക്കുന്നു. അവർക്കെല്ലാവർക്കും ആശംസകൾ അർപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു. യോഗ നമ്മുടെ സംസ്കാരത്തിന്റെ സുപ്രധാനമായ ഭാഗമാണ്. യോഗാദിനത്തിന് പ്രാധാന്യം കൊടുത്ത മാധ്യമങ്ങൾക്കും ഇതിന്റെ ഭാഗമായ ലോകത്തുള്ള എല്ലാവർക്കും നന്ദി പറയുന്നു. യോഗയെ എല്ലാവരും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തെക്കുറിച്ചാണ് നമ്മൾ ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. യോഗയിൽ നിന്ന് അതിനുള്ള ശക്തി നമുക്ക് ലഭിക്കും. അതാണ് യോഗയുടെയും പ്രാചീന ഇന്ത്യയുടെ ദർശനം - മോദി പറഞ്ഞു. ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ്, മന്ത്രിമാർ തുടങ്ങിയവർ മോദിയോടൊപ്പം യോഗാദിനത്തിൽ പങ്കുചേർന്നു. 30,000 പേരാണ് റാഞ്ചിയിലെ പ്രധാനമന്ത്രയുടെ മാത്രം പരിപാടിയിൽ പങ്കെടുത്ത് യോഗാഭ്യാസങ്ങൾ അവതരിപ്പിച്ചത്. Content Highlights: International Yoga Day, PM Modi, Ranchi


from mathrubhumi.latestnews.rssfeed http://bit.ly/2XqjZ0D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages