ന്യൂഡല്‍ഹി: മോസ്‌കോ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ അടങ്ങുന്ന 25 അംഗസംഘത്തിന് ആശ്രയമായി കേന്ദ്രവിദേസകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിവരം ശ്രദ്ധയില്‍പെട്ടതു മുതല്‍ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ ബിനയ് പ്രധാനുമായി മന്ത്രി ആശയവിനിമയം നടത്തുകയും. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വിമാനത്താവളത്തിലെത്തി അധികൃതരുമായി സംസാരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ലഗേജുകള്‍ തിരിച്ചു ലഭിക്കുകയും ചെയ്യുകയായിരുന്നു.
അഞ്ച് മലയാളി എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ അടക്കം 25 ഇന്ത്യാക്കാര്‍ അടങ്ങുന്ന സംഘമാണ് മോസ്‌കോയിലെ ഷെരേം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഡല്‍ഹിയിലേക്കുള്ള എയറോഫ്‌ളോട്ട് വിമാനത്തിലെ യാത്രക്കാരാണിവര്‍. രാവിലെ വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ ബാഗേജുകള്‍ കയറ്റിവിടുകയും സുരക്ഷാ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് ഇവരെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാതിരിക്കുകയായിരുന്നു.
വിമാനത്താവളത്തില്‍ എത്താന്‍ വൈകി എന്നു പറഞ്ഞാണ് ഇവരെ വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കാത്തത്. ബാഗേജ് നഷ്ടപ്പെട്ട പലരുടെയും പക്കല്‍ പണവും ഉണ്ടായിരുന്നില്ല. കേന്ദ്രമന്ത്രി മുരളീധരന്‍ മുഖാന്തരമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെടാന്‍ സാധിച്ചത്.
വി.മുരളീധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
മോസ്‌കോ വിമാനത്താവളത്തില്‍ 25 ഓളം വരുന്ന ഇന്ത്യാക്കാര്‍ യാത്ര പുറപ്പെടാനാകാതെ കുടുങ്ങിപ്പോയതായി ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചത് വൈകിട്ടാണ്. അതില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികളായ മലയാളികളും ഉള്ളതായാണ് വിവരം. വൈകിയെത്തിയെന്ന കാരണം ചൂണ്ടിക്കാണിക്കപ്പെട്ട് വിമാനത്തില്‍ പ്രവേശിക്കാനാകാതെ മണിക്കൂറുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്താവളത്തില്‍ ചെലവഴിക്കേണ്ടി വന്നത്.
വിവരം ലഭിച്ച ഉടന്‍ തന്നെ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ ബിനയ് പ്രധാനുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വിമാനത്താവളത്തിലെത്തി അധികൃതരുമായി സംസാരിക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ലഗേജുകള്‍ തിരിച്ചു ലഭിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി സ്വീകരിച്ചു വരികയാണ്.
from mangalam.com http://bit.ly/31WKgDg
via IFTTT
No comments:
Post a Comment