വിദേശനിര്‍മിത യന്ത്രത്തില്‍ കള്ളനോട്ടടി; സഹോദരങ്ങള്‍ അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 20, 2019

വിദേശനിര്‍മിത യന്ത്രത്തില്‍ കള്ളനോട്ടടി; സഹോദരങ്ങള്‍ അറസ്റ്റില്‍

തൃശ്ശൂർ: ഒന്നേകാൽലക്ഷം രൂപയുടെ കള്ളനോട്ടുമായി സഹോദരങ്ങളെ േപാലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വടുതല പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നി ബെർണാഡ് (40), സഹോദരൻ ജോൺസൺ ബെർണാഡ് (37) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 1,21,050 രൂപയുടെ കള്ളനോട്ടും കള്ളനോട്ട് നിർമിക്കാൻ ഉപയോഗിച്ച പ്രിന്ററും കണ്ടെടുത്തു. തൃശ്ശൂരിൽ വ്യാപകമായി കള്ളനോട്ട് എത്തുന്നുണ്ടെന്ന വിവരം കിട്ടിയ ജില്ലാ ക്രൈം ബ്രാഞ്ച് പോലീസ് ചിലരെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ശക്തൻ ബസ് സ്റ്റാൻഡിൽ എത്തിയ ബെന്നിയെ പിടികൂടിയത്. ബെന്നിയുടെ പക്കൽനിന്ന് 18,000 രൂപയുടെ കള്ളനോട്ട് പിടികൂടി. ചോദ്യംചെയ്യലിലാണ് ആലപ്പുഴയിലെ വീട്ടിൽ കള്ളനോട്ട് അച്ചടിക്കുന്നുണ്ടെന്ന വിവരം കിട്ടിയത്. വീട്ടിൽ നടത്തിയ റെയ്ഡിലാണ് കള്ളനോട്ട് നിർമിക്കുന്ന വിദേശനിർമിതയന്ത്രം കണ്ടെത്തിയത്. നാട്ടുകാരുടെ മുന്നിൽ അധ്വാനിച്ച് ജീവിക്കുന്നവർ; എന്നാൽ തൊഴിൽ കള്ളനോട്ടടി 2000, 500, 50 എന്നീ രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. വീടിനു സമീപം ഓട്ടോറിക്ഷ ഓടിക്കുകയാണ് സഹോദരൻ ജോൺസൺ. ഇയാളുടെ പക്കൽനിന്ന് കള്ളനോട്ട് പിടികൂടി. 2005-ൽ പാലക്കാട് ആലത്തൂരിൽ ലോട്ടറിവില്പനക്കാരനായ തിലകനെ കൊന്ന കേസിലെ പ്രതിയാണ് ബെന്നി. Content Highlights:fake currency case brothers arrested in thrissur


from mathrubhumi.latestnews.rssfeed http://bit.ly/2N0eWA2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages