കണ്ണൂര്‍: ബീഹാര്‍ യുവതിയുടെ ലൈംഗീക പീഡന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാന്‍ മുംബൈ പോലീസ് തിരുവനന്തപുരത്തേക്ക്. പരാതിക്കാരി നല്‍കിയ വിലാസത്തില്‍ എകെജി സെന്ററിന്റെ ഭാഗമായ പാര്‍ട്ടി ഫ്‌ളാറ്റില്‍ പരിശോധന നടത്തുന്നതിനാണ് പോലീസ് തയ്യാറെടുക്കാന്‍. ഇതിനിടെ ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇന്ന് പുറത്തിറക്കും.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസ് തലശ്ശേരിയിലേയും തിരുവങ്ങാട്ടെയും ന്യൂമാഹിയിലേയും വീട്ടിലെത്തിയെങ്കിലും പൂട്ടികിടക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്് ചെയ്ത നിലയിലാണുള്ളത്. മുന്‍കൂര്‍ ജാമ്യം തേടി ബിനോയ് മുംബൈ കോടതിയിലേക്ക് എത്തിയേക്കുമെന്നും സൂചനകളുണ്ട്.
പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്ററിന്റെ ഫ്‌ളാറ്റില്‍ പരിശോധന നടത്തുന്നതോടെ സിപിഎമ്മും പ്രതിസന്ധിയിലായിരിക്കുകയാണ്. അന്വേഷണ സംഘം കോടിയേരി ബാലകൃഷ്ണനേയും ഭാര്യയേയും ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈ ഓഷിവാര സ്‌റ്റേഷനില്‍ ഇന്‍സ്‌പെക്ടര്‍ വിനായക് ജാദവ്, കോണ്‍സ്റ്റബിള്‍ ദേവാനന്ദ പവാര്‍ എന്നിവാരാണ് കേസ് അന്വേഷിക്കുന്നതിനായി ബുധനാഴ്ച കണ്ണൂരില്‍ എത്തിയത്.
from mangalam.com http://bit.ly/31WJh62
via IFTTT
No comments:
Post a Comment