സാവോ പോളോ: കോപ്പ അമേരിക്ക ടൂർണമെന്റിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പരീസ് സെന്റ് ജെർമന്റെ ബ്രസീൽ സൂപ്പർതാരം നെയ്മർക്കെതിരേ ബലാൽസംഗക്കേസ്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസിൽ വിളിച്ചുവരുത്തി ഹോട്ടലിൽവെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സാവോ പോളോ പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത കേസിലെ രേഖകളെ ഉദ്ധരിച്ച് ബ്രസീൽ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മേയ് 15-നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാൽ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയോട് തന്നെ കാണാൻ പാരീസിലെത്താൻ നെയ്മർ പറഞ്ഞുവെന്ന് പരാതിയിൽ പറയുന്നു. താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മർ എത്തിയത്. തുടർന്ന് ഇരുവരും സംസാരിച്ചിരുന്നു. പിന്നീട് നെയ്മർ അക്രമാസക്തനാകുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സംഭവത്തിനു പിന്നാലെ മാനസികമായി തകർന്നുപോയ യുവതി രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പാരീസ് വിട്ടത്. പരാതിക്കാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കുമെന്ന് സാവോ പോളോ പോലീസ് അറിയിച്ചു. എന്നാൽ തന്റെ മകനെ ബ്ലാക്ക്മെയിൽ ചെയ്യാനുള്ള നീക്കമാണിതെന്ന് നെയ്മറുടെ ഏജന്റുകൂടിയായ പിതാവ് നെയ്മർ സാന്റോസ് പ്രതികരിച്ചു. മകനെതിരായ ഗൂഢാലോചനയുടെ ഭാഗമായാണ് ആരോപണം. നെയ്മറുടെ ഭാഗത്തുനിന്ന് അത്തരമൊരു കാര്യവും ഉണ്ടായിട്ടില്ല. പണം തട്ടുകയാണ് യുവതിയുടെ ലക്ഷ്യം. ഇതിന് തെളിവായി പരാതിക്കാരിയുമായി താരം തടത്തിയ വാട്സാപ്പ് ചാറ്റ് പുറത്ത് വിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:neymar accused of raping woman in paris
from mathrubhumi.latestnews.rssfeed http://bit.ly/2WjdCfE
via
IFTTT
No comments:
Post a Comment